പത്തനംതിട്ട: സർക്കാറിൽനിന്ന് കിട്ടാവുന്നതെല്ലാം വാങ്ങിയെടുക്കുന്ന നാമമാത്രമായ ലത്തീൻ സമുദായം സ്വന്തം പണം ബിഷപ്പുമാരുടെ ആഡംബരത്തിനാണ് ഉപയോഗിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന് പത്തനംതിട്ട സ്റ്റേഡിയത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും ഒരാൾക്ക് ജോലിയുമാണ് പിണറായി സർക്കാർ നൽകിയത്. അതും പോരാ എന്നുപറഞ്ഞ് സർക്കാറിൽ സമ്മർദം ചെലുത്തുകയായിരുന്നു ബിഷപ് സൂസപാക്യത്തിെൻറ നേതൃത്വത്തിൽ ലത്തീൻ സമുദായം. അത് നൽകുന്നത് എല്ലാവരും നൽകുന്ന നികുതിപ്പണത്തിൽ നിന്നാണ്. അതേസമയം, പുറ്റിങ്ങൽ ദുരന്തത്തിൽ 107 പേർ മരിച്ചു. അവർക്ക് നൽകിയത് തുച്ഛമായ തുകയാണ്. ഇനിയൊരു വിമോചന സമരമുണ്ടാക്കരുതേ എന്നുപറഞ്ഞ് ബിഷപ്പുമാരുടെ അരമനകളിൽ നിരങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഒാരോ മതസംഘടനകൾ നിർദേശിക്കുന്നവരെയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളാക്കുന്നത്. ഇവരുടെ മതേതരത്വം കള്ളനാണയമാണ്. ഗുജറാത്തിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ് നടത്തിയതും ജാതികളെ സംഘടിപ്പിച്ചാണ്. ഇവിടെ കടൽ ദുരന്തം നടന്നപ്പോൾ ആളുകളെ സഹായിക്കാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു കോൺഗ്രസ്.
രാജ്യത്ത് പിന്നാക്ക സമുദായങ്ങൾക്ക് ലഭിക്കേണ്ട 27 ശതമാനം സംവരണത്തിൽ 17 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ബാക്കി എവിടെ പോയി എന്ന് ചിന്തിക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആകെയുള്ള 6120 ജീവനക്കാരിൽ 5870 പേർ മുന്നാക്ക സമുദായക്കാരാണ്. ഇൗഴവർ 207 പേർ മാത്രം. 96 ശതമാനത്തോളം വരുന്ന മുന്നാക്ക സമുദായക്കാർക്കാണ് ഇപ്പോൾ പത്തുശതമാനം സംവരണം ഏർപ്പെടുത്തുന്നത്. ഇത് പിണറായി സർക്കാർ ചെയ്ത തെറ്റായ നടപടിയാണ്. ഇങ്ങനെയൊരു കാര്യം ചെയ്തപ്പോൾ ആരോടും ആലോചിച്ചില്ല.
ദേവസ്വം ബോർഡിെൻറ ക്ഷേത്രങ്ങളിൽ ഒരാൾ ഒരു രൂപ ഇടുേമ്പാൾ അതിൽ 96 പൈസയും കൊണ്ടുപോകുന്നത് മുന്നാക്ക സമുദായക്കാരാണ്. അതേസമയം, ഗുരു സമാധികൊള്ളുന്ന വർക്കലയിൽ ആരും സംഭാവന നൽകുന്നില്ല. ദൈവത്തെ കാണാൻ ചെല്ലുേമ്പാൾ വെറും കൈയോടെ ആരും പോകരുത്. രാഷ്ട്രീയ സംഘടനകളെപ്പോലെയാണ് എസ്.എൻ.ഡി.പിയും. തുല്യനീതിയാണ് തങ്ങളുടെ രാഷ്ട്രീയം. ഇവിടെ നിവർത്തനപ്രക്ഷോഭവും ഇൗഴവ മെമ്മോറിയലും ഒക്കെ നടത്തിയത് രാഷ്ട്രീയ സംഘടനകളല്ല. മഞ്ഞയില്ലാതെ ചുവപ്പില്ല എന്ന കാര്യം ഇടതുപക്ഷം ഒാർക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.ശിവഗിരിമഠം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷതവഹിച്ചു. സ്വാമി ശിവസ്വരൂപാനന്ദ കനകജൂബിലി സന്ദേശം നൽകി. തുഷാർ വെള്ളാപ്പള്ളി, സ്വാഗതസംഘം ചെയർമാൻ കെ. പദ്മകുമാർ, കൺവീനർ ഡോ. എ. വി ആനന്ദരാജ്, പി.ടി. മന്മഥൻ എന്നിവർ സംസാരിച്ചു. വിവിധ എസ്.എൻ.ഡി.പി യൂനിയനുകളുടെയും പോഷകസംഘടനകളുടെയും നേതൃത്വത്തിൽ ദിവ്യജ്യോതി പ്രയാണത്തിനു സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.