കൊച്ചി: വെള്ളാപ്പള്ളി നടേശനെ കേരള നവോത്ഥാന സമിതി ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് അപമാനമെന്ന് പ്രഫ. എം.കെ. സാനു. പണാപഹരണകുറ്റം ചെയ്ത അദ്ദേഹത്തിന് തുടരാൻ അർഹതയില്ല. എസ്.എൻ കോളജ് കനകജൂബിലി ഫണ്ട് തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ വെള്ളാപ്പള്ളിയെ എസ്.എൻ ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കണം.
നടേശനെ ചുമക്കുന്ന സർക്കാർ വിവേകം കാണിക്കണമെന്ന് ശ്രീനാരായണ സേവാസംഘം ഭാരവാഹികൾ പറഞ്ഞു. സാമ്പത്തിക ക്രമക്കേട്, വിശ്വാസവഞ്ചന, ചതി എന്നിവയടങ്ങിയ കുറ്റപത്രം സമർപ്പിക്കുമ്പോൾ കുറ്റവാളിയെയും അറസ്റ്റ് ചെയ്യേണ്ടതാണ്. നടേശെൻറ വസതിയിൽ പോയി പൊലീസ് മൊഴിയെടുത്തത് പരിഹാസ്യമായി. കണിച്ചുകുളങ്ങര കോളജ് വളപ്പ് കുഴിച്ച് മണൽ വിൽക്കാൻ ശ്രമമുള്ളതായി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.