കൊച്ചി: വേണാട് എക്സ്പ്രസിന് 29 കി.മീ. ഓടാൻ 85 മിനിറ്റ് അനുവദിച്ചുകൊണ്ട് റെയിൽവേ ഇറക്കിയ പുതിയ സമയക്രമം കണ്ട് കണ്ണുതള്ളി യാത്രക്കാർ. നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന വേണാട് എക്സ്പ്രസിെൻറ വൈകിയോട്ടം ഇനിയും തുടരുമെന്ന് ഉറപ്പാക്കിയാണ് പുതിയ സമയക്രമം.
എല്ലാ ദിവസവും ഉച്ചക്ക് 3.50ന് അങ്കമാലിയിൽ എത്തുന്ന വേണാട് അവിടെനിന്ന് വെറും ഒമ്പതു കി.മീ. മാത്രം ദൂരമുള്ള ആലുവയിൽ എത്തുന്നതിന് നിശ്ചയിക്കുന്ന സമയം അരമണിക്കൂർ എടുത്ത് 4.20നാണ്.
വേണാടിനെ അങ്കമാലിക്കും എറണാകുളത്തിനും ഇടയിലെ ഏതെങ്കിലും സ്റ്റേഷനിൽ പിടിച്ചിട്ട് പിന്നാലെ വരുന്ന മൂന്ന് ദീർഘദൂര ട്രെയിനുകളെ കയറ്റിവിടാനാണ് പുതിയ സമയക്രമമെന്ന് റെയിൽവേ യാത്രക്കാരുടെ സംഘടനയായ ഫ്രൻഡ്സ് ഓൺ വീൽസ് പറഞ്ഞു.
ആലുവയിൽനിന്ന് 20 കി.മീ. മാത്രമുള്ള എറണാകുളം ജങ്ഷനിൽ എത്താൻ വേണാടിന് 55 മിനിറ്റാണ് കൊടുക്കുന്നത്. അതായത് 5.15. എറണാകുളം ജങ്ഷനിൽ എത്തി എൻജിൻ മാറ്റാൻ എടുക്കുന്ന സമയം വേറെ. കേരള എക്സ്പ്രസ്, ബംഗളൂരു-എറണാകുളം ഇൻറർസിറ്റി, കോഴിക്കോട് ജനശതാബ്ദി തുടങ്ങിയവക്ക് മുമ്പ് തൃശൂർ സ്റ്റേഷൻ വിടുന്ന വേണാട് ഇവയെല്ലാം എറണാകുളത്ത് എത്തിയശേഷമാണ് എത്തൂ. വീക്കിലി ട്രെയിനിനുവേണ്ടി പിടിക്കുന്നത് ഇതിനും പുറമെ.
ഷൊർണൂർ, എറണാകുളം എന്നിവിടങ്ങളിൽനിന്ന് പുറപ്പെടുന്ന സമയത്തിൽ ഒരുമാറ്റവും വരുത്താതെ വഴി നീളെ ട്രെയിൻ പിടിച്ചിടുന്നതുകൊണ്ട് യാത്രക്കാർ ദുരിതത്തിലാകും. രാത്രി 30 മിനിട്ട് വൈകി 10.35നാണ് പുതിയ ടൈംടേബിൾ അനുസരിച്ച് ട്രെയിൻ തിരുവനന്തപുരത്ത് എത്തുന്നത്. ആകെ നോക്കിയാൽ 327 കി.മീ. ഓടാൻ ട്രെയിന് എട്ട് മണിക്കൂർ വേണം.
ഷൊർണൂരിൽനിന്ന് വേണാട് പുറപ്പെടുന്നത് 2.30 എന്നതിൽനിന്ന് മൂന്നുമണിയാക്കിയാൽ തൃശൂരിൽനിന്നുള്ള ഒരുപാട് ദൈനംദിന യാത്രക്കാർക്ക് ഉപകാരപ്പെടുമെന്നും ഫ്രൻഡ്സ് ഓൺ വീൽസ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.