തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ തുടരന്വേഷണത്തിന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കേസിലെ പ്രധാനപ്രതികളെ സംഭവസ്ഥലത്തും ഗൂഢാലോചന നടന്ന ഫാം ഹൗസിലുമെത്തിച്ച് തെളിവെടുക്കും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലെ സംഘർഷം മുതൽ കൊലപാതകം നടന്ന രാത്രിവരെയുള്ള സംഭവവികാസങ്ങൾ വരെ കൃത്യമായി പരിശോധിച്ചാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്.
കൊട്ടിക്കലാശത്തിനിടെയുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പെട്ടെന്നുള്ള പ്രകോപനത്തിലുണ്ടായ കൊലപാതകമെന്നാണ് പ്രതികളുടെ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
എന്നാല്‍ അക്രമത്തിന് പിന്നില്‍ ആസൂത്രണമുണ്ടോ, പുറത്തുനിന്ന് ആരെങ്കിലും പ്രതികളെ സഹായിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലേക്കാണ് അന്വേഷണം കടക്കുന്നത്.
പ്രതികളുടെ േഫാൺ കോൾ വിവരങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് മുന്നിലുള്ള സുപ്രധാന തെളിവാണ്. ഇതിൽനിന്ന് സംഭവത്തിെൻറ കൃത്യമായ രൂപം ലഭിക്കുമെന്നതിൽ ചോദ്യംചെയ്യലടക്കം നടപടികൾ വേഗത്തിലാക്കാൻ പൊലീസിനെ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.