തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിെനയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജെൻറ മൊഴി പൊലീസ് രേഖപ്പെടുത്തി. മുറിവിെൻറ സ്വഭാവം അറിയാനും പ്രതികൾ കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ ഉറപ്പാക്കാനുമാണിത്.
പൊലീസ് കണ്ടെടുത്ത ആയുധങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹഖ് മുഹമ്മദിെൻറ നെഞ്ച്, മുഖം, കൈ, കാൽ എന്നിവിടങ്ങളിലായി ഒമ്പതോളം വെട്ടുകളാണ് ഉണ്ടായിരുന്നത്. മിഥിലാജിന് നെഞ്ചിൽ അടക്കം മൂന്ന് വെട്ടുകളാണ് ഏറ്റത്. നെഞ്ചിനേറ്റ മുറിവാണ് ഇരുവരുടെയും മരണകാരണമായതെന്നും ഡോക്ടർമാർ അറിയിച്ചു.
അതേസമയം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ സനലിനെയും സജീബിനെയും ഉണ്ണിയെയും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം തിങ്കളാഴ്ച റിമാൻഡ് ചെയ്തു. ഇതോടെ കേസിലെ ഒമ്പത് പ്രതികളിൽ എട്ടുപേരെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കസ്റ്റഡിയിൽ വാങ്ങിയിരുന്ന സനലിനെ നെഞ്ചുവേദനയെ തുടർന്ന് തെളിവെടുപ്പിന് എത്തിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് അന്വേഷിച്ചുവരുകയാണ്. പോസ്റ്റ്മോർട്ടം നടത്തിയ ഡോകട്ർമാരെ തേമ്പാമൂടിലെത്തിച്ച് പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.