വേണു രാജാമണി സ്ഥാനമൊഴിഞ്ഞു; തുടരുന്നില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി

ന്യൂഡൽഹി: നീട്ടി നൽകിയ രണ്ടാഴ്ച കാലാവധി പൂർത്തിയാകാൻ നിൽക്കാതെ ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാറിന്‍റെ ഓഫീസര്‍ ഓണ്‍ സെപ്ഷ്യല്‍ ഡ്യൂട്ടി സ്ഥാനം ഒഴിഞ്ഞ് വേണു രാജാമണി. ഔദ്യോഗികമായി ചില ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് സമയം നീട്ടി നല്‍കിയതെന്നും എന്നാല്‍, ഈ ജോലികള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ തുടരുന്നില്ലെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വേണു രാജാമണി വ്യക്​തമാക്കി.

1986 ബാച്ച് റിട്ട. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വേണു രാജാമണിയെ 2021 സെപ്‌റ്റംബറിലാണ് സംസ്ഥാന സർക്കാറിന്‍റെ ഓഫീസർ ഓൺ സ്‍പെഷല്‍ ഡ്യൂട്ടിക്കായി ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കിൽ ഡൽഹിയിൽ നിയമിച്ചത്. വിദേശ മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാരുമായും വിവിധ എംബസികളുമായും സഹകരിച്ച് പ്രവർത്തിക്കാനുമായിരുന്നു നിയമനം.

2022ൽ ഒരു വർഷം കൂടി കാലാവധി നീട്ടി നൽകി. വേണു രാജാമണിയെ നിയമിക്കുമ്പോള്‍ കേരള ഹൗസിലെ പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞു കിടക്കുയായിരുന്നു. പിന്നീടാണ് മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസിനെ സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധിയായി കേരള ഹൗസില്‍ നിയമിച്ചത്.

യുക്രെയ്ന്‍ യുദ്ധമുഖത്ത് നിന്നും മലയാളി വിദ്യാർഥികളെ നാട്ടിലെത്തത്തിച്ചത്​, വിയറ്റ്നാമില്‍ നിന്ന് പ്രത്യേക വിമാനം അനുവദിപ്പിക്കാന്‍ മുന്‍ കൈയെടുത്തത്​ തുടങ്ങി രണ്ട്​ വർഷത്തെ തന്‍റെ സേവന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിനൊപ്പം ​വേണു രാജാമണി വിശദീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - Venu Rajamony will not continue as Officer on Special Duty of Kerala Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.