മണ്ണാർക്കാട്: വിദ്യ ഒളിവിലായിരുന്നില്ലെന്നും സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്നും വിദ്യയുടെ അഭിഭാഷകന്‍ അഡ്വ. സെബിൻ സെബാസ്റ്റ്യൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി വിഷാദരോഗത്തിന് വിദ്യ ചികിത്സയിലാണ്. ഇതിന്റെ രേഖകൾ കോടതിയിൽ ജാമ്യാപേക്ഷക്കൊപ്പം സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
വ്യാജരേഖ കേസ് കെട്ടിച്ചമച്ചതാണ്. പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ്. മുൻ എസ്.എഫ്.ഐ പ്രവർത്തക എന്നതുകൊണ്ട് മാത്രമാണ് ക്രൂശിക്കപ്പെടുന്നത്.
സുപ്രീംകോടതി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് നോട്ടീസ് പോലും നൽകാതെ ഒരു രാജ്യദ്രോഹിയെ പോലെ അറസ്റ്റ് ചെയ്തത്. ജൂൺ 27ന് ഹൈകോടതി മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാനിരിക്കെ ധൃതിപിടിച്ചുള്ള അറസ്റ്റ് നാടകം മാധ്യമങ്ങളെയും പൊതുജനങ്ങളെയും തൃപ്തിപ്പെടുത്താനാണെന്നും അഭിഭാഷകൻ പറഞ്ഞു.
തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമാണ് കെ. വിദ്യ പറയുന്നത്. അട്ടപ്പാടി ആർ.ജി.എം കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരാണ് ഗൂഢാലോചന നടത്തിയത്. കേസുമായി ഏതറ്റംവരെ പോകേണ്ടി വന്നാലും നിയമപരമായി നേരിടുക തന്നെ ചെയ്യുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വിദ്യ വ്യക്തമാക്കി. ണ്ണാർക്കാട് കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ അഗളിയിൽ പൊലീസ് വാഹനത്തിൽ കയറവെയായിരുന്നു വിദ്യയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.