ആലുവ: കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയിലായി. ചൂര്‍ണിക്കര വില്ലേജ് ഓഫിസിലെ അസി. വില്ലേജ് ഓഫിസറായ അനില്‍ കുമാറാണു പിടിയിലായത്. അശോകപുരം സ്വദേശിയായ ജിജോ ഫ്രാന്‍സിസില്‍ നിന്നാണു ഇയാള്‍ കൈകൂലി വാങ്ങിയത്. സ്ഥലത്തിന്‍റെ പോക്കുവരവുമായി ബന്ധപ്പെട്ടാണു ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതുപ്രകാരം 1500 രൂപ നല്‍കിയെങ്കിലും അംഗീകരിച്ചില്ല. 15,000 രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. ഇതേതുടര്‍ന്ന് ജിജോ വിജിലന്‍സില്‍ വിവരമറിയിച്ചു.
അവര്‍ പറഞ്ഞതു പ്രകാരം ആലുവ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണു പണം നല്‍കിയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ 6500 രൂപയാണു ജിജോ നല്‍ കിയത്. വിജിലന്‍സ് ഡിവൈ.എസ്.പി രമേശ് പിടിക്കാന്‍ വന്നപ്പോള്‍ അനില്‍ കുമാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, നേരത്തേ തന്നെ ഈ ഭാഗത്ത് തമ്പടിച്ചിരുന്ന പത്തോളം ഉദ്യോഗസ്ഥര്‍ ഇയാളെ വളഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.