കണ്ണൂര്‍: ചരിത്രത്തില്‍ ആദ്യമായി വിജിലന്‍സിന്‍െറ സമ്പൂര്‍ണ നിരീക്ഷണത്തില്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നൃത്ത വിധികര്‍ത്താക്കള്‍ക്കെതിരെ ഗുരുതര പരാതി. ഹയര്‍ സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുടിയില്‍ ആന്ധ്രയില്‍നിന്നത്തെിയ ഒരു വിധികര്‍ത്താവ് മികച്ച പ്രകടനം കാഴ്ചവെച്ച പലരെയും തോല്‍പിച്ചെന്നാണ് പരാതി. അതുപോലെതന്നെ കേരളനടനത്തില്‍ ജില്ലതലത്തില്‍ നല്ല പ്രകടനം കാഴ്ചവെച്ച കുട്ടിക്ക് ബി ഗ്രേഡ് കൊടുത്തത് നഗ്നമായ അഴിമതിയാണെന്നാണ് ആരോപണം. കുച്ചിപ്പുടിയിലെ പരാതിയില്‍ പ്രാഥമികമായി ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്നുകണ്ട വിജിലന്‍സ് ഈ മത്സരത്തിന്‍െറ സീഡി വിദഗ്ധരെക്കൊണ്ട് പരിശോധിച്ചുവരുകയാണ്. മറ്റു 12 വിധികര്‍ത്താക്കള്‍ക്കെതിരെയും പരാതിയുള്ളതിനാല്‍ അവരും നിരീക്ഷണത്തിലാണ്. മോഹനിയാട്ടം, ഭരതനാട്യം, നാടകം, ഒപ്പന, ട്രിപ്ള്‍ ജാസ് എന്നിവയിലും ചില രചനാമത്സരങ്ങളെക്കുറിച്ചും പരാതി കിട്ടിയിട്ടുണ്ട്.
ഒരു യുവ നൃത്താധ്യാപകനെതിരെ കൂട്ടപ്പരാതിയാണ് വിജിലന്‍സിന് ലഭിച്ചത്. ഇയാള്‍ ജയിപ്പിക്കാമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപവരെ കോഴ ചോദിക്കുന്നെന്നാണ് ആരോപണം. എന്നാല്‍, ഇതുസംബന്ധിച്ച് അന്വേഷണത്തിനായി കിട്ടിയ ശബ്ദരേഖയില്‍ വ്യക്തതയില്ലാത്തതാണ് വിജിലന്‍സിനെ കുഴക്കുന്നത്. നൃത്തമത്സരങ്ങളുമായി ബന്ധപ്പെട്ടാണ് വിജിലന്‍സിന് മൊബൈല്‍ ആപ്പിലും മെയിലിലുമായി കൂടുതല്‍ പരാതി കിട്ടുന്നത്. പക്ഷേ, ആരോപണങ്ങള്‍ ശക്തമായി ഉന്നയിക്കുന്നവര്‍പോലും തെളിവ് നല്‍കുന്നതില്‍ വിമുഖത കാട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.