തിരുവനന്തപുരം: വടക്കാഞ്ചേരി ഭവനസമുച്ചയത്തിെൻറ ബലം പരീക്ഷിക്കാനും സെക്രേട്ടറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനും വിജിലൻസ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ മൊഴിയെടുക്കാൻ തീരുമാനിച്ചെങ്കിലും അറസ്റ്റ് കോടതി തടഞ്ഞ സാഹചര്യത്തിൽ തൽക്കാലം അതുണ്ടാകില്ലെന്ന് വിജിലൻസ് എസ്.പി കെ.ഇ. ബൈജു 'മാധ്യമ'ത്തോട് പറഞ്ഞു.
സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിെൻറ നിർദേശാനുസരണം എം. ശിവശങ്കറിനെ കണ്ടെന്നാണ് യൂനിടാക് ഉടമ സന്തോഷ് ഇൗപ്പൻ കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകിയത്. ഇക്കാര്യം വിജിലൻസിനോട് പറഞ്ഞിരുന്നില്ല. അതിൽ വ്യക്തതവരുത്താനാണ് ദൃശ്യ പരിശോധന. അനുമതിക്കു പൊതുഭരണവകുപ്പിനെ സമീപിക്കും. അനുമതി ലഭിച്ചാല്‍ ഒരുദിവസംകൊണ്ട് പരിശോധന പൂര്‍ത്തിയാക്കും.
ഫ്ലാറ്റ് സമുച്ചയം വിജിലൻസ് പരിശോധിച്ചിരുന്നു. ബലത്തിലും നിർമാണരീതിയിലും സംശയമുണ്ട്. ആ സാഹചര്യത്തിലാണ് ബലപരീക്ഷണം. ഇതിന് വിദഗ്ധസമിതിയെ ആവശ്യപ്പെട്ട് അന്വേഷണസംഘം വിജിലന്‍സ് ഡയറക്ടര്‍ സുദേഷ്കുമാറിന് കത്തുനല്‍കി. പൊതുമരാമത്ത്, ഐ.ഐ.ടി വിദഗ്ധരടങ്ങുന്ന സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യം.
അതിനുശേഷം ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് ഉദ്ദേശം. സമുച്ചയനിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല വീഴ്ചയുണ്ടായെന്ന് എഫ്.െഎ.ആറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടെൻഡർ വിളിക്കാതെ യൂനിടാക് എങ്ങനെയെത്തി, പിന്നിലെ ഉദ്യോഗസ്ഥ ഇടപെടൽ, ഉദ്യോഗസ്ഥര്‍ കമീഷന് സ്വീകരിച്ചോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരുത്തും. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.