തിരുവനന്തപുരം: കൈക്കൂലി കേസിൽ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് വിജിലൻസിന്‍റെ ക്ലീൻ ചിറ്റ്. തച്ചങ്കരിക്കെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് നൽകി. ഗതാഗത കമീഷണറായിരിക്കെ പാലക്കാട് ആര്‍.ടി.ഒയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.
പരാതിയെ ബലപ്പെടുത്തുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടൊപ്പം സമര്‍പ്പിച്ച ഓഡിയോ ടേപ്പടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ക്ക് വിശ്വാസ്യത ഇല്ലെന്നുമാണ് വിജിലൻസ് പറയുന്നത്. നേരത്തെ പരാതി വന്നപ്പോള്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ആണ് തച്ചങ്കരിക്കെതിരേ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
വിജിലൻസിന്‍റെ റിപ്പോർട്ടിൽ വകുപ്പുതല അന്വേഷണത്തിനും ശിപാർശയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.