സമയം തേടി വിജയ് ബാബു; അനുവദിക്കില്ലെന്ന് അന്വേഷണ സംഘം

കൊച്ചി: ബിസിനസ് ആവശ്യങ്ങൾക്കായുള്ള യാത്രയിലാണെന്ന് നടൻ വിജയ് ബാബു അന്വേഷണ സംഘത്തെ അറിയിച്ചു. ബലാത്സംഗക്കേസിൽ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാനുള്ള നിർദേശം വൈകിപ്പിക്കുന്നതിന്റെ ഭാഗമാണീ നീക്കമെന്നാണ് സംശയം.

നടൻ വിജയ് ബാബുവിന്‍റെ ആവശ്യം അംഗീകരിക്കേണ്ടെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ തീരുമാനം. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു അന്വേഷണ സംഘം നൽകിയ നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുളള മറുപടി. ഹൈക്കോടതി വേനലവധിക്ക് ശേഷമേ ബലാത്സംഗക്കേസ് പ്രതിയായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കൂ. ഇത് കണക്കാക്കിയാണ് 19ന് ഹാജരാകാം എന്ന് മറുപടി നൽകിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഹർജിയിൽ തീരുമാനം വരാൻ പിന്നെയും സമയമെടുക്കുമെന്നതിനാൽ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണ സംഘത്തിന് ഉറപ്പില്ല. അതിനാൽ മറ്റ് സമ്മർദ വഴികളിലൂടെ ദുബൈയിൽ ഒളിവിൽക്കഴിയുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് അ​ന്വേഷണ സംഘത്തിന്റെ നീക്കം.

ഇതിനിടെ, `അമ്മ' എക്സിക്യൂട്ടീവിൽ നിന്നും വിജയ് ബാബുവിനെ മാറ്റി നിർത്തിയിരിക്കുകയാണ്. ഇതാകട്ടെ, ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ ഒഴിവാക്കണമെന്ന വിജയ്ബാബുവിന്റെ നിർദേശപ്രകാരമാണെന്ന് `അമ്മ' ഭാരവാഹികൾ നൽകിയ വിശദീകരണം. 

Tags:    
News Summary - Vijay Babu seeks time; Investigation team not allowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.