വിജയ്ബാബുവിന്റെ ജാമ്യം റദ്ദാക്കണം; സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ്ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. വിജയ്ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

മതിയായ തെളിവുകൾ ഉണ്ടായിട്ടും ഹൈകോടതി പരിഗണിച്ചില്ലെന്ന് സർക്കാർ നൽകിയ ഹരജിയിൽ പറയുന്നു. അതേസമയം കേസിൽ വിജയ് ബാബു ബുധനാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകും. കേസിൽ തെളിവെടുപ്പ് ചൊവ്വാഴ്ച പൂർത്തിയായിരുന്നു. ജൂലൈ മൂന്നു വരെയാണ് വിജയ് ബാബുവിനോട് അന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

ഏപ്രിൽ 22നാണ് യുവനടി പീഡന പരാതി നൽകിയത്. വിജയ് ബാബുവിന് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 

Tags:    
News Summary - Vijaybabu case; government approached the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.