കൊച്ചി: 'ഒരുത്തീ' സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ നടൻ വിനായകൻ പറഞ്ഞത് തെറ്റായിപ്പോയെന്ന് നടി നവ്യ നായർ. വിവാദങ്ങളിൽ ക്ഷമ ചോദിക്കുന്നു. അവിടെ നടന്നത് ഒരു പുരുഷന്‍റെ പരാമർശമാണെങ്കിലും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
വിനായകന്റെ പരാമർശത്തിൽ തനിക്ക് ബുദ്ധിമുട്ട് തോന്നി. എന്നാൽ ആ സമയത്ത് പ്രതികരിക്കാൻ സാധിച്ചില്ല. അവിടെ ഒരുപാട് പുരുഷന്മാരുണ്ടായിരുന്നു. പക്ഷേ, എല്ലാവരും ചോദിക്കുന്നത് തന്നോടാണ്. സിനിമയിൽ ഒപ്പം അഭിനയിച്ച ആളെന്ന നിലയിൽ ക്ഷമ ചോദിക്കുന്നുവെന്നും നവ്യ പറഞ്ഞു. വിനായകൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ വേദിയിൽ നവ്യ നായരും ഉണ്ടായിരുന്നു.
വിവാദമായതോടെ പരാമർശത്തിൽ വിനായകൻ ക്ഷമ ചോദിച്ചിരുന്നു. 'പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ (ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿) വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു' - വിനായകൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.