തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നത് 'ശ്രദ്ധയിൽ'പ്പെട്ടില്ലെന്ന നിയമസഭയിലെ വിവാദ മറുപടി ആരോഗ്യ മന്ത്രി വീണ ജോർജ് തിരുത്തി. തിരുത്തിയ മറുപടി മന്ത്രി സഭയുടെ മേശപ്പുറത്ത് വെച്ചു.
ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് ആഗസ്റ്റ് നാലിന് മാത്യു കുഴൽനാടൻ ഉന്നയിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് നൽകിയ മറുപടിയാണ് ആരോഗ്യ മന്ത്രിയെ വെട്ടിലാക്കിയത്. 'അക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ല' എന്നായിരുന്നു രേഖാമൂലമുള്ള മന്ത്രിയുടെ മറുപടി.
വസ്തുതാവിരുദ്ധമായ മറുപടി വാർത്തയായതോടെ മറുപടി തയാറാക്കിയപ്പോൾ ആശയക്കുഴപ്പമുണ്ടായെന്ന് പിന്നീട് മന്ത്രി തിരുത്തി. പുതിയ മറുപടി പ്രസിദ്ധീകരിക്കാൻ സ്പീക്കർക്ക് അപേക്ഷ നൽകുകയും ചെയ്തു. ഇതുപ്രകാരമാണ് ഇന്ന് തിരുത്തിയ മറുപടി സഭയുടെ മേശപ്പുറത്ത് വെച്ചത്.
വസ്തുതാവിരുദ്ധമായ മറുപടി വാർത്തയായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം തടയുന്നതിന് നിലവിലെ നിയമങ്ങൾ പര്യാപ്തമാണെന്നും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ ബോധവത്കരിക്കുമെന്നും തിരുത്തിയ മറുപടിയിൽ ചൂണ്ടിക്കാട്ടി.
ആരോഗ്യ മന്ത്രിയുടെ സഭയിലെ മറുപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.