കൊച്ചി: ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അക്രമസംഭവങ്ങളിൽ പൊലീസ് ഉടൻ ഇടപെടണമെന്ന് ഹൈകോടതി. അക്രമത്തെക്കുറിച്ച് അറിവോ പരാതിയോ ലഭിച്ചാൽ ഉടൻ പൊലീസ് സഹായവും നടപടികളും ലഭ്യമാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുമെതിരായ അക്രമം തടയുന്ന 2012ലെ കേരള ഹെൽത്ത് കെയർ സർവിസ് പേഴ്സൻസ് ആൻഡ് ഹെൽത്ത് കെയർ സർവിസസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് ഡാമേജ് ടു േപ്രാപ്പർട്ടി) ആക്ട് സംബന്ധിച്ച് ജനത്തെ ബോധവത്കരിക്കണം.
പ്രതികൾക്കെതിരെ ജാമ്യമില്ല കുറ്റം ചേർത്ത് കേസെടുക്കാനാവുമെന്ന് ബോധ്യപ്പെടുത്തുന്ന വിധം ആക്ടിലെ വിശദാംശങ്ങൾ ആശുപത്രി പരിസരങ്ങളിൽ പ്രദർശിപ്പിച്ചും മാധ്യമങ്ങൾ മുഖേനയും പ്രചരിപ്പിക്കണം. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് നിയന്ത്രിച്ച ഹൈകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹരജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ച് ഇൗ നിർദേശങ്ങൾ നൽകിയത്.
അതിക്രമങ്ങൾ അപ്പോൾതന്നെ അറിയിച്ചാൽപോലും പൊലീസിൽനിന്ന് നടപടിയുണ്ടാകാറില്ലെന്ന് വ്യാഴാഴ്ച ഹരജി പരിഗണിക്കുന്നതിനിടെ ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രികൾക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും പതിവാണ്. ഇതിനെതിരെയും നടപടി വേണം. സമാന ആരോപണം ഐ.എം.എയും ഉന്നയിച്ചു. തുടർന്നാണ് പൊലീസിന് കോടതി നിർദേശങ്ങൾ നൽകിയത്. രണ്ടാഴ്ചക്കുശേഷം ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
അതേസമയം, ആശുപത്രികളിലെത്തുന്നവർ വനിത ഡോക്ടർമാരെയും ജീവനക്കാരെയുംപോലും ആക്രമിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടികളെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കി ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി വിശദീകരണപത്രിക നൽകി. ആഗസ്റ്റ് 26ന് കോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് എല്ലാ ജില്ല പൊലീസ് മേധാവികൾക്കും അടിയന്തര നിർദേശം നൽകിയതായി വിശദീകരണത്തിൽ പറയുന്നു.
ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുമെതിരായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 278 കേസ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതായി ഹൈകോടതിയിൽ എ.ഡി.ജി.പി അറിയിച്ചു. 232 കേസിൽ കുറ്റപത്രം നൽകി. 28 കേസിൽ അന്വേഷണം പുരോഗമിക്കുന്നു. 18 എണ്ണം േകാടതിയിലടക്കം തീർപ്പായി. 536ൽ 441 പ്രതികെളയും അറസ്റ്റ് ചെയ്തു. ഒളിവിലുള്ള 95 പേരെ പിടികൂടാൻ ശ്രമം നടക്കുന്നു. ഏറ്റവുമധികം കേസെടുത്തത് മലപ്പുറം ജില്ലയിലാണ്-67. 107 പ്രതികളാണുള്ളത്. 53 കേസിൽ കുറ്റപത്രം നൽകി. 13 എണ്ണം തീർപ്പായി. കോഴിേക്കാട് റൂറലിൽ 38ഉം സിറ്റിയിൽ ആറും കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
റൂറലിലെ 64 അടക്കം രണ്ടിലുംകൂടി 78 പ്രതികളാണുള്ളത്. രണ്ട് കേസ് മാത്രമുള്ള കണ്ണൂർ റൂറലാണ് ഏറ്റവും പിന്നിലെങ്കിലും ഒറ്റ ജില്ലയെന്ന നിലയിൽ ഇടുക്കിയും കോട്ടയവുമാണ് പിന്നിൽ. അഞ്ച് വീതം. പ്രതികളും അഞ്ച് വീതം.
മറ്റ് ജില്ലയിെല കേസുകളുടെ എണ്ണം: ബ്രാക്കറ്റിൽ ആദ്യത്തേത് കേസും രണ്ടാമത്തേത് പ്രതികളുടെ എണ്ണവും.
തിരുവനന്തപുരം സിറ്റി (13, 14), റൂറൽ (14, 31), കൊല്ലം സിറ്റി (എട്ട്, 14), റൂറൽ (12, 28), പത്തനംതിട്ട (16, 20), ആലപ്പുഴ (19, 20), എറണാകുളം സിറ്റി (ഒമ്പത്, 17), റൂറൽ (19, 23), തൃശൂർ സിറ്റി (13, 14), റൂറൽ (10, 17), പാലക്കാട് (ഒമ്പത്, 12), വയനാട് (ഏഴ്, ഏഴ്),കണ്ണൂർ സിറ്റി (ഒമ്പത്, 13), റൂറൽ (രണ്ട്, മൂന്ന്), കാസർകോട് (ആറ്, 10).
തിരുവനന്തപുരം: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജുകളിലെ േഡാക്ടർമാർ കേരള ഗവൺമെൻറ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷെൻറ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ ശനിയാഴ്ച വഞ്ചനദിനം ആചരിക്കുന്നു. ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞ സെപ്റ്റംബർ 11ന് പുറത്തിറങ്ങിയെങ്കിലും ഇതുവരെയും ഭൂരിഭാഗം മെഡിക്കൽ കോളജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകാത്ത സാഹചര്യത്തിലാണ് ഒരുവർഷം തികയുന്ന ഇൗ സെപ്റ്റംബർ 11ന് സമരം. രോഗീപരിചരണത്തെ ബാധിക്കാതെ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള 'ഇ-പ്രതിഷേധ'മാണ് കെ.ജി.എം.സി.ടി.എ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ.എസ്. ബിനോയ്, സംസ്ഥാന സെക്രട്ടറി ഡോ. നിർമൽ ഭാസ്കർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.