തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 233 പേർകൂടി ബുധനാഴ്ച അറസ്റ്റിലായി. ഇതോടെ മൊത്തം അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസ് രജിസ്റ്റർ ചെയ്തു.
ജില്ലകളിലെ കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തിൽ. തിരുവനന്തപുരം സിറ്റി -25, 62, തിരുവനന്തപുരം റൂറൽ - 25, 154, കൊല്ലം സിറ്റി - 27, 196, കൊല്ലം റൂറൽ - 15, 115, പത്തനംതിട്ട -18, 137, ആലപ്പുഴ -16, 92, കോട്ടയം - 27, 410, ഇടുക്കി - 4, 36, എറണാകുളം സിറ്റി -8, 69, എറണാകുളം റൂറൽ - 17, 47, തൃശൂർ സിറ്റി - 11, 19, തൃശൂർ റൂറൽ - 21, 21, പാലക്കാട് - 7, 89, മലപ്പുറം - 34, 172, കോഴിക്കോട് സിറ്റി - 18, 70, കോഴിക്കോട് റൂറൽ - 29, 89, വയനാട് - 6, 115, കണ്ണൂർ സിറ്റി -26, 70, കണ്ണൂർ റൂറൽ - 9, 26, കാസർകോട് - 6, 53.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.