തൃശൂര്‍: റേഷന്‍ വിതരണം ഇ-പോസ് സംവിധാനത്തിലാക്കുന്നതിന് പൊതുവിതരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ പാളിയതിനാല്‍ ആഘോഷ-അവധി ദിനങ്ങളില്‍ സംസ്ഥാനത്ത് റേഷന്‍ ലഭിക്കാന്‍ ഇടയില്ല. മാവേലി സ്റ്റോറുകള്‍ അടക്കം സിവില്‍ സപ്ലൈസ് ഒൗട്ട്ലെറ്റുകളില് ആവശ്യത്തിന് അരിയില്ലാത്തതിനാല്‍ പൊതുവിതരണം സ്തംഭിച്ചിരിക്കുകയാണ്. പൊതുവിതരണം നിലച്ചതിനാല്‍ ഉല്പാദനം കൂടി അരി വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഏറെ എത്തിയിട്ടും തുറന്ന വിപണിയില്‍ വില താഴാതെ പടിപടിയായി കയറുന്ന കാഴ്ചയാണുള്ളത്. ഇ-പോസ് മെഷീനിൽ റേഷൻ വിതരണം സംബന്ധിച്ച ഒരു നിർദേശവും ഇതുവരെ വന്നിട്ടില്ല.കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31നാണ് ഇ-പോസ് സംവിധാനം നടപ്പിലാക്കുന്നതിെൻറ ഭാഗമായി റേഷന്‍ കടകള്‍ ഈ മാസം 10 വരെ അടച്ചിട്ടത്.
ഇൗ മാസം രണ്ടിന് താലൂക്ക് സപ്ലൈ ഓഫിസുകളിലെ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ മുഖേന ജില്ല സപ്ലൈ ഓഫിസുകള്‍ വഴി സിവില്‍ സപ്ലൈസ് കമീഷണറേറ്റില്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലെയും നീക്കിയിരിപ്പ് വിവരം നല്‍കിയിരുന്നു. നീക്കിയിരിപ്പിനൊപ്പം ഏപ്രില്‍ മാസത്തില്‍ വിതരണത്തിനായി എഫ്.സി.ഐ മുഖേന അനുവദിച്ച വിഹിതം കൂടി കണക്കാക്കിയാണ് ഇ-പോസ് സംവിധാനത്തില്‍ ‘പോളിസി’ ഒരുക്കുന്നത്.
ഇക്കാര്യത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 10 ദിവസമാണ് ഇ-പോസ് മെഷീനിെൻറ നോഡല്‍ ഏജന്‍സിയായ വിഷന്‍ടെക് കമ്പനിക്ക് അവർ ആവശ്യപ്പെട്ട പ്രകാരം വകുപ്പ് നല്‍കിയത്. മുന്‍ഗണന അടക്കം വിവിധ ഗുണഭോക്താക്കളും അവര്‍ക്ക് ലഭിേക്കണ്ട വിഹിതം ഇനം തിരിച്ചുനല്‍കുന്ന പ്രക്രിയക്കാണ് പോളിസി എന്ന് ഭക്ഷ്യഭദ്രത നിയമത്തില്‍ പേരിട്ടിരിക്കുന്നത്. നേരേത്ത, റേഷന്‍കടകളിലെ സ്റ്റോക്ക് ബോര്‍ഡില്‍ രേഖപ്പെടുത്തിയ തോതാണിത്.
എന്നാല്‍, പോളിസി തയാറാക്കുന്ന പ്രക്രിയ എങ്ങുെമത്താത്ത സ്ഥിതിവിശേഷമാണ്. ബുധനാഴ്ച വരെ സമയം നല്‍കിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ നടപ്പിലാവാന്‍ ഇനിയും സമയം വേണ്ടിവരും. അതുകൊണ്ടുതന്നെ വിഷുവിന് റേഷന്‍ വിഹിതം ലഭിക്കാന്‍ ഇടയില്ലാത്ത സാഹചര്യമാണ് വരാനിരിക്കുന്നത്.സംസ്ഥാനത്തെ 14,419 റേഷന്‍ കടകളില്‍ ഇ-പോസ് സംവിധാനം ഏര്‍പ്പെടുത്തേണ്ടത്. ഇതില്‍ കാല് ശതമാനത്തോളം റേഷന്‍കടകള്‍ നേരേത്ത ഇവ സ്ഥാപിച്ചിട്ടുണ്ട്. അതിനിടെ, റേഷന്‍ വിതരണം നിര്‍ത്തിവെക്കുന്നതില്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് നേരേത്ത പ്രസ്താവന ഇറക്കിയ റേഷന്‍കടയുടമ സംഘടനകള്‍ യോജിച്ച പ്രക്ഷോഭവുമായി ചൊവ്വാഴ്ച രംഗത്തുവരും.
സാമ്പത്തികവര്‍ഷ അവസാനത്തിലെ സ്റ്റോക്കെടുപ്പിെൻറ ഭാഗമായി സപ്ലൈകോ ഒൗട്ട്ലെറ്റുകളില് ആവശ്യത്തിന് അരി എത്തിയിട്ടുമില്ല. സ്റ്റോക്കെടുപ്പ് തീര്‍ന്ന് അരി എത്താന്‍ ഇനിയും താമസിക്കുമെന്നാണ് ഡിപ്പോ മാനേജര്‍മാര്‍ നല്കുന്ന വിവരം. ഒരു ഭാഗത്ത് പൊതുവിതരണം നിലക്കുകയും മറുഭാഗത്ത് പരിശോധന അടക്കം ഇല്ലാതെവരുന്നതോടെ വിപണിയില്‍ അരി മാഫിയക്ക് പിടിമുറുക്കാനുള്ള സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.