കൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും പുനരന്വേഷണം നടത്തി യഥാർഥ പ്രതികളെ പിടികൂടണമെന്നും എം.എൽ.എമാരായ ടി. സിദ്ദീഖും ഐ.സി. ബാലകൃഷ്ണനും ആവശ്യപ്പെട്ടു. വിശ്വനാഥന്റെ ഭാര്യയെയും മറ്റു കുടുംബാംഗങ്ങളെയും സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും കണ്ട്, പുനരന്വേഷണം നടത്തി യഥാർഥ പ്രതികളെ പിടികൂടാൻ ആവശ്യപ്പെടും. കേസന്വേഷണം അവസാനിപ്പിച്ചതിലും വിശ്വനാഥൻ വ്യക്തിപരമായ വിഷമത്തെത്തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന അന്വേഷണത്തിലെ കണ്ടെത്തലിനെയും കുടുംബം തള്ളിക്കളഞ്ഞ സാഹചര്യമാണുള്ളത്. കൃത്യമായ അന്വേഷണം നടത്താതെയാണ് ക്രൈബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. എന്നാൽ, ആത്മഹത്യ എന്ന കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിന്റെ മുൻവിധി തന്നെയാണ് ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ സ്വീകരിച്ചതെന്നും എം.എൽ.എമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.