മലപ്പുറം: വിവര സാേങ്കതിക വിദ്യയെ ജനകീയവത്കരിക്കാൻ പ്രയത്നിച്ച പ്രതിഭയായിരുന്നു വി.കെ. അബ്ദുവെന്ന് 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്. എക്സ് കെ.െഎ.ജി ജിദ്ദ ഫോറം മലപ്പുറത്ത് സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിയും ഡി-4 മീഡിയ ഡയറക്ടറുമായ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്തു. മൂസക്കുട്ടി വെട്ടിക്കാട്ടിരി അധ്യക്ഷത വഹിച്ചു.
കെ.എം. അഷ്റഫ് (അൽജാമിഅ അൽ ഇസ്ലാമിയ്യ), ഇനാം റഹ്മാൻ (മാധ്യമം), ഉസ്മാൻ ഇരുമ്പൂഴി (ജിദ്ദ റിേട്ടണേഴ്സ് ഫോറം), സഹോദരൻ വി.കെ. കുഞ്ഞിപ്പ മുസ്ലിയാർ, േബ്ലാക്ക് അംഗം വി.കെ. സുബൈദ, ശഫിയ അലി, പി.കെ. അബ്ബാസ്, അഷ്റഫ് അലി, ഹനീഫ ഹാജി, യൂസുഫ് ഹാജി, മുഹമ്മദലി കൊടിഞ്ഞി, കോയ പുളിക്കൽ, പൂഴമ്മൽ സൈതലവി, വി.കെ. ജലീൽ, ഇ.എൻ. അബ്ദുല്ല മൗലവി എന്നിവർ സംസാരിച്ചു. സി.കെ. മൊറയൂർ സ്വാഗതവും അബ്ദുൽ ഗഫൂർ ചേന്നര സമാപനവും നിർവഹിച്ചു. അബ്ദുൽ ജബ്ബാർ പെരുമ്പാവൂർ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.