തിരുവനന്തപുരം: വൈപ്പിനിൽ മനോദൗർബല്യമുള്ള വീട്ടമ്മയെ അയൽവാസികൾ ചേർന്ന് തല്ലിച്ചതച്ച ക്രൂരസംഭവം ഏവരെയും അക്ഷരാർഥത്തിൽ നടുക്കുന്നതാണെന്ന് വി.എം. സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. ബോധരഹിതയായ വീട്ടമ്മയുടെ കാൽവെള്ളയിൽ ചൂടാക്കിയ ചട്ടുകം വെച്ചുെപാള്ളിച്ച ഇൗ സ്ത്രീകൾ നാടിന് തീരാകളങ്കമാണ് വരുത്തിവെച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നതായി മാധ്യമ റിപ്പോർട്ടുകളിൽ കണ്ടുവരുന്ന ഇത്തരം രാക്ഷസീയ പ്രവർത്തനം കേരളത്തിലുമുണ്ടായി എന്നത് തികച്ചും ലജ്ജാകരമാണ്.
കുറ്റവാളികളായ ഇൗ അക്രമകാരികളുടെ പേരിൽ മാതൃകപരമായ കർശന നിയമനടപടികൾ സ്വീകരിക്കാൻ പൊലീസ് അധികൃതർ തയാറാകണം. ഇത്തരം സംഭവങ്ങൾ ഇനി ഒരിക്കലും കേരളത്തിൽ ഉണ്ടാകരുത്. അക്രമത്തിനിരയായ സഹോദരിയെ പുനരധിവസിപ്പിക്കാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനും വേണ്ടതൊക്കെ ചെയ്യാനുള്ള ബാധ്യത സർക്കാറിനും സമൂഹത്തിനുമുണ്ട്. അതിനായി എത്രയുംെപെട്ടന്ന് തന്നെ ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.