തിരുവനന്തപുരം: അഴിമതി ആരോപണങ്ങൾ പലപ്പോഴും രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. കെ.എം മാണിക്കെതിരായ ബാർ കോഴ ആരോപണത്തെ പരോക്ഷമായി സൂചിപ്പിച്ചാണ് സുധീരൻെറ വിമർശനം. രാഷ്ട്രീയ ബന്ധം മാറുമ്പോൾ അഴിമതി ആരോപണത്തിൽ നിന്ന് പിൻവലിയുകയാണ്. യഥാർത്ഥ അഴിമതിക്കാർ ഇതുമൂലം രക്ഷപ്പെടുന്നു. ഇത്തരം നടപടികൾ രാഷ്ട്രീയ പാർട്ടികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നെന്നും സുധീരൻ വ്യക്തമാക്കി.
സഭാസ്തംഭനം ഓരോ വർഷവും കൂടി വരുന്നു. ഇത് ജനാധിപത്യത്തിന്റെ പരാജയമാണ്.മാതൃകയായിരുന്ന കേരള നിയമസഭയുടെ പ്രവർത്തനം പോലും വിമർശന വിധേയമാകുന്നു. സഭകളുടെ പ്രവർത്തനം നേരെ ചൊവ്വേ പോകേണ്ടത് ജനാധിപത്യത്തിന് ആവശ്യമാണ്. നിയമ നിർമാണ സഭകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.