തിരുവനന്തപുരം: വ്യാഴാഴ്ച നടക്കുന്ന വോട്ടെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ് ഥാനത്തെങ്ങും കർശനസുരക്ഷ ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
22,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ദിവസം ജില്ല പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചത്. ഇവരിൽ 111 ഡിവൈ.എസ്.പിമാരും 395 ഇൻസ്പെക്ടർമാരും 2632 എസ്.ഐ/എ.എസ്.ഐമാരും ഉൾപ്പെടുന്നു. കേന്ദ്ര സായുധസേനയിൽ നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും. എല്ലാ ജില്ലകളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചു.
ൈക്രംബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച് തുടങ്ങിയ സ്പെഷൽ യൂനിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കും. പ്രശ്നബാധിതപ്രദേശങ്ങളിൽ അധികമായി സുരക്ഷ ഏർപ്പെടുത്തി. ഏത് മേഖലയിലും എത്തിച്ചേരാൻ വാഹനസൗകര്യവും ഏർപ്പാടാക്കി. ആവശ്യമെങ്കിൽ വാഹനങ്ങൾ വാടകക്കെടുക്കുന്നതിന് ജില്ല പൊലീസ് മേധാവിമാർക്ക്് അനുമതി നൽകിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.