തിരുവനന്തപുരം: വി.പി ജോയി പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം വിരമിക്കുന്ന വിശ്വാസ് മേത്തയുടെ ഒഴിവിലേക്കാണ് നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് ജനുവരിയിലാണ് വി.പി ജോയ് സംസ്ഥാന സര്‍വീസില്‍ തിരിച്ചെത്തിയത്. 2023 ജൂണ്‍ 30 വരെയായിരിക്കും ഇദ്ദേഹത്തിന്‍റെ കാലാവധി.
നേരത്തെ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷ, ഏകോപനം ചുമതലയുള്ള സെക്രട്ടറിയായിരുന്നു വി പി ജോയ്. 1987 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നാഷണല്‍ അതോറിറ്റി ഓണ്‍ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍റെ ചെയര്‍മാന്‍ ആയിരുന്നു. പ്രോവിഡന്‍റ് ഫണ്ട് കമീഷണർ എന്ന നിലക്കും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
അതേസമയം എ. ഷാജഹാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചു. വി. ഭാസ്‌കരന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് എ. ഷാജഹാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.