തിരുവനന്തപുരം: കേരളത്തിലെ ഇന്നത്തെ ഗുരുതര പാരിസ്ഥിതിക അവസ്ഥ കണക്കിലെടുത്ത് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി അനുയോജ്യമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് വി.എസ്. അച്യുതാനന്ദൻ. മാതൃഭൂമി വാരികക്ക് നൽകിയ അഭിമുഖത്തിലാണ് അതിരപ്പിള്ളി പദ്ധതിക്കെതിരായ നിലപാട് അദ്ദേഹം ആവർത്തിച്ചത്. നിയമവിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ നിയമവിധേയമാക്കിയെടുക്കുന്ന കേസുകളിൽ സർക്കാറിന് വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ലെന്നും വി.എസ് പറയുന്നു.
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കായുള്ള നിർദേശങ്ങൾ ഉയർന്നുവന്ന ഘട്ടങ്ങളിലെല്ലാം നമ്മുടെ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും വിദഗ്ധരും അതിെൻറ ദുരന്തഫലങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇൗ രംഗത്തെ വിദഗ്ധരും സംഘടനകളും പറയുന്നതെല്ലാം തെറ്റാണെന്ന് വിധിയെഴുതുന്നത് ഗുണകരമാവില്ല.ഇക്കാര്യത്തിൽ എൽ.ഡി.എഫിലും സമവായം ഉണ്ടാകേണ്ടതുണ്ട്’- വി.എസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.