തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുകയാണെന്ന് വി.എസ്. അച്യുതാനന്ദൻ. അവിടെ ജലവൈദ്യുതി പദ്ധതി കൊണ്ടുവരാനുള്ള ചർച്ചകൾ ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. പരിസ്ഥിതിയെ സ്നേഹിക്കുന്നവരും പ്രദേശവാസികളും പദ്ധതിക്കെതിരായ നിലപാടിലാണ്. കേരളത്തിൽ രണ്ട് മുന്നണികളും ഒാരോ ഘട്ടത്തിൽ അതിരപ്പിള്ളി പദ്ധതിയെ അനുകൂലിക്കുന്ന രീതിയിൽ നിലപാടെടുത്തിട്ടുണ്ട്. പ്രകൃതിയും ജലവും നദിയും ഉള്ള കാലത്തോളം മാത്രമേ നമുക്ക് ഉൗർജത്തിെൻറയൊക്കെ ആവശ്യം വരൂ എന്ന തിരിച്ചറിവ് ഇടത് മുന്നണിക്കുണ്ട്. ഇക്കാര്യത്തിൽ ഏകപക്ഷീയമായ നിലപാടെടുക്കില്ലെന്നും സമവായത്തിലൂടെ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോവൂ എന്നും വൈദ്യുതി മന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയതാണ്. എൽ.ഡി.എഫിലെ ഘടകകക്ഷികളും പദ്ധതിക്ക് അനുകൂലമായ നിലപാടെടുത്തിട്ടില്ല. ഏകപക്ഷീയമായ പദ്ധതി നടത്തിപ്പിന് സർക്കാറിന് കഴിയില്ല. എന്നിട്ടും പദ്ധതി ആരംഭിച്ചിരിക്കുന്നു എന്ന മട്ടിൽ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും വി.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.