വി.എസി​െൻറ മുൻ പേഴ്​സനൽ സ്​റ്റാഫ്​ അംഗത്തിന് സി.പി.എമ്മിനെതിരെ​ അട്ടിമറി ജയം

മുഹമ്മ: വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പേഴ്‌സനല്‍ സ്​റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍ സി.പി.എമ്മിനെതിരെ മത്സരിച്ച് അട്ടിമറി വിജയം നേടി. മുഹമ്മ പഞ്ചായത്ത് 12ാം വാർഡിൽ സി.പി.എം സ്ഥാനാർഥിയും മുൻ പഞ്ചായത്ത്‌ പ്രസിഡൻറുമായ ജെ. ജയലാലിനെയാണ് 143 വോട്ടി​െൻറ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്.

പി. കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസിലെ പ്രതിയായിരുന്ന ലതീഷിനെ കോടതി കുറ്റമുക്തനാക്കിയിരുന്നു. തുടർന്ന് പാർട്ടിയിൽ തിരികെ പ്രവേശിപ്പിക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടർന്നാണ് ലതീഷ് മത്സര രംഗത്ത് ഇറങ്ങിയത്. 

Tags:    
News Summary - VS Former personal staff member wins against CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-03 01:56 GMT