‘എസ്.ഡി.പി.ഐയുടെ ആ വോട്ട് നേരെ മാമ​ന്റെ പെട്ടിയിൽ വീണു; സഹായിച്ചാൽ നല്ലവനുക്ക് നല്ലവൻ, എതിർത്താൽ റൊമ്പ മോശം..!’ -മന്ത്രി അ​ബ്ദു​റ​ഹ്മാനെതിരെ അബ്ദുറബ്ബ്

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിലെ ഇടതുസ്ഥാനാർഥിയും നിലവിലെ മന്ത്രിയുമായ വി. അബ്ദുറഹ്മാൻ വിജയിച്ചത് എസ്ഡിപിഐ, ബിജെപി വോട്ട് വാങ്ങിയാണെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. ഇടതുപക്ഷത്തെ സഹായിച്ചാൽ എസ്.ഡി.പിഐയും ജമാഅത്തെ ഇസ്‍ലാമിയും സാക്ഷാൽ ബി.ജെ.പി പോലും നല്ലവനുക്ക് നല്ലവനാണെന്നും എതിർത്താൽ അവരാണ് മോശപ്പെട്ടവരേക്കാൾ റൊമ്പ മോശമെന്നും അദ്ദേഹം പരിഹസിച്ചു.

2016ൽ എസ്.ഡി.പി.ഐ താനൂരിൽ 1151 വോട്ട് നേടിയിരുന്നു. 2021ൽ അവർ മത്സരിച്ചില്ല. ബിജെപി 2016ൽ 11,051 വോട്ട് നേടിയിരുന്നു. 2021ൽ 10,590 വോട്ടാണ് നേടാനായത്. യൂ​ത്ത്​ ലീ​ഗ്​ നേ​താ​വ്​ പി.​കെ. ഫി​റോ​സി​നെ, വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ ആ​യി​ര​ത്തി​ൽ താ​ഴെ വോ​ട്ടു​ക​ൾ​ക്കാ​ണ്​ തോ​ൽ​പ്പി​ച്ച​ത്. ഈ ഭൂരിപക്ഷം എസ്.ഡി.പി.ഐയും ബി.ജെ.പിയും സമ്മാനിച്ചതാണെന്ന് പറയുകയാണ് അബ്ദുറബ്ബ്.

ത​ങ്ങ​ളു​​ടെ പി​ന്തു​ണ​യി​ലാ​ണ്​ താ​നൂ​രി​ൽ വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ വി​ജ​യി​ച്ച​തെ​ന്നും മ​ന്ത്രി വ​ന്ന വ​ഴി മ​റ​ക്ക​രു​തെ​ന്നും പ​റ​ഞ്ഞ് എ​സ്.​ഡി.​പി.​ഐ മ​ല​പ്പു​റം ജി​ല്ല നേ​തൃ​ത്വം രം​ഗ​ത്തെ​ത്തിയിരുന്നു. എന്നാൽ, എ​സ്.​ഡി.​പി.​ഐ പി​ന്തു​ണ സ്വീ​ക​രി​ച്ചി​രു​ന്നോ​യെ​ന്ന ചോ​ദ്യ​ത്തി​ൽ നിന്ന് ഒഴിഞ്ഞുമാറിയ മ​ന്ത്രി ‘മാ​റ്റം ആ​ഗ്ര​ഹി​ച്ച ലീ​ഗ് വി​രു​ദ്ധ​രാ​യ എ​ല്ലാ​വ​രും ചേ​ർ​ന്നാ​ണ് ത​നി​ക്ക് വോ​ട്ട് ചെ​യ്ത​തെ​ന്നും അ​വ​രെ ത​ള്ളി​പ്പ​റ​യു​ന്നി​ല്ലെ​ന്നും’ വ്യ​ക്​​ത​മാ​ക്കി​യിരുന്നു.

അബ്ദുറബ്ബിന്റെ കുറിപ്പിന്റെ പൂർണരൂപം:

2016ലെയും 2021 ലെയും താനൂരിലെ

നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് ചിത്രത്തിൽ. 2016 നെ അപേക്ഷിച്ച്

2021 ലുണ്ടായ മാറ്റം ഈ പട്ടിക കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവും. 2021 ൽ SDPI താനൂരിൽ മത്സരിച്ചതേയില്ല... ആ വോട്ട് തെക്കും വടക്കും നോക്കാതെ നേരെ മാമൻ്റെ പെട്ടിയിൽ വീണു.

BJP ക്കാവട്ടെ 2016 ലേതിനേക്കാൾ മൊഞ്ചുള്ള സ്ഥാനാർത്ഥിയായിട്ടും

2021 ൽ വോട്ട് കുറയുകയും ചെയ്തു. ആകെ പോൾ ചെയ്തതിൽ

2016നേക്കാൾ 12000 ലേറെ വോട്ടുകൾ പോൾ ചെയ്ത 2021 ലാണ് BJP ക്കു

വോട്ടു ചോർച്ചയുണ്ടായത്...

ആ വോട്ടെവിടെപ്പോയി എന്നോർത്ത്

ആരും വിഷമിക്കേണ്ട.

2020ലെ താനൂർ നഗരസഭയിലെയടക്കം തദ്ദേശ തെരഞ്ഞെടുപ്പു ഫലം കൂടി

പരിശോധിച്ചാൽ മതി.

2020ൽ താനൂരിൽ BJP ക്ക്

7 സീറ്റുണ്ടായിരുന്നു,

ആ BJP വാർഡുകളിൽപ്പോലും

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ

LDF നായിരുന്നില്ലേ ലീഡ്.

SDPIയോ, ജമാഅത്തോ മാത്രമല്ല, സാക്ഷാൽ BJP പോലും നിങ്ങളെ സഹായിച്ചാൽ

അവർ നല്ലവനുക്ക് നല്ലവനാണ്.

നിങ്ങളെ ആരെതിർത്താലും

അവരാണ് മോശപ്പെട്ടവരേക്കാൾ

റൊമ്പ മോശം..!

മൂത്ത ലീഗ് വിരോധം നിമിത്തം

കല്ല്, കരട്, കാഞ്ഞിരക്കുറ്റി മുതൽ

മുള്ള് മുരട് മൂർഖൻ പാമ്പുമായി വരെ

കൂട്ടു കൂടുന്ന രാഷ്ട്രീയ പാപ്പരത്തത്തിൻ്റെ പേരാണ് ഇടതുപക്ഷം.

SDPIയോടും, ജമാഅത്തെ ഇസ്ലാമിയോടും, BJP യോടുമൊക്കെ ഇത്ര അരിശമാണ് അബ്ദുറഹിമാനെങ്കിൽ അവരുടെയൊക്കെ ചെലവിൽ നേടിയ MLA കുപ്പായം അങ്ങഴിച്ച് വെക്കണം മിനിസ്റ്റർ.

Tags:    
News Summary - SDPI vote: P.K. Abdu Rabb against minister v abdurahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.