പന്തളം: തരിശിടുന്ന നെൽവയലുകൾ താൽപര്യമുള്ള കർഷകർക്ക് കൃഷി ചെയ്യാൻ കഴിയുന്നതരത്തിൽ നിയമനിർമാണം നടത്തുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. പന്തളം കരിങ്ങാലി പാടശേഖര പദ്ധതി സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതുവഴി ഭൂവുടമയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭൂവുടമക്കും കൃഷിയുടെ ലാഭവിഹിതം ലഭിക്കും. നെൽവയലുകളിൽ നിർമാണ പ്രവൃത്തി നടത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
സംസ്ഥാനത്ത് തരിശുനിലങ്ങളിൽ പൂർണമായും നെൽ കൃഷിയിറക്കും. നെൽവയലുകളിൽ മറ്റു കൃഷിയിറക്കുന്നതിനെ നിരുത്സാഹപ്പെടുത്തും.
കർഷകർക്ക് നെൽകൃഷിയിറക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായമടക്കം കൃഷി വകുപ്പ് നൽകും. നെൽകൃഷി തിരിച്ചു വരുന്നതോടെ നഷ്ടപ്പെട്ട ഭൂജലത്തിെൻറ അളവ് റീചാർജ് ചെയ്യാൻ കഴിയും. പ്രകൃതി മൂലധനത്തിെൻറ ശോഷണം തടയുന്നതിനും ഇതുവഴി കഴിയും.
സംസ്ഥാനത്ത് ഭൂമാഫിയയടക്കം വാങ്ങിക്കൂട്ടിയിരിക്കുന്ന 90,000 ഹെക്ടർ നെൽവയലിൽ സർക്കാർ കൃഷിയിറക്കാൻ നടപടി സ്വീകരിച്ചു വരുകയാണ്. ഇതുവഴി സംസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിനും കടുത്ത വരൾച്ചക്കും പരിഹാരമാകും. വയനാട് അടക്കമുള്ള ജില്ലകളിൽ ഇതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നെൽകൃഷിയിറക്കുന്നതിനാവശ്യമായ തരത്തിൽ നെൽവയൽ സംരക്ഷിക്കാനാവശ്യമായ നിർമാണ പ്രവൃത്തികളിൽ പ്രകൃതിദത്ത നിർമാണ പ്രവൃത്തനങ്ങൾക്ക് മാത്രമേ അനുമതി നൽകൂ. ഇതിനായി കയർ ഭൂവസ്ത്ര മടക്കമുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.