തിരുവനന്തപുരം: കാര്‍ഷിക സ്വര്‍ണപ്പണയ വായ്പ സംബന്ധിച്ച് ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. സ്വര്‍ണം പണയംവെച്ച് കാര്‍ഷികവായ്പയെടുത്തവരില്‍ ഏറെപ്പേരും കര്ഷകരെല്ലന്ന് കേന്ദ്ര കൃഷി മന്ത്രാലയം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നുമുതല്‍ നിര്‍ത്തലാക്കുന്ന നടപടിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്ന വാര്‍ത്തകൾക്ക് അടിസ്ഥാനമില്ല.
കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കാര്‍ഷിക സ്വര്‍ണപ്പണയ വായ്പ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. സ്വര്‍ണ പണയത്തിലുള്ള കാര്‍ഷിക വായ്പകള്‍ നിര്ത്തിെവക്കാനോ പരിമിതപ്പെടുത്തുന്നതിനോ ഉത്തരവോ നിർദേശമോ കേന്ദ്രം സംസ്ഥാന സര്‍ക്കാറിനോ എസ്.എല്‍.ബി.സിക്കോ നൽകിയിട്ടില്ല.
കര്‍ഷകര്‍ക്ക് നാലുശതമാനം പലിശയില്‍ എളുപ്പത്തില്‍ ലഭിക്കുന്ന സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ സംസ്ഥാന കൃഷിവകുപ്പിെൻറ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിര്ത്തലാക്കുെന്നന്ന നിലയില്‍ സാമൂഹിക മാധ്യമം വഴിയും കള്ളപ്രചാരണങ്ങളാണ് നടക്കുന്നത്. അര്‍ഹരായ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പലിശയിളവ് തട്ടിയെടുത്ത് സാമ്പത്തികലാഭം നേടുന്ന സംഘടിതശക്തികളാണ് കള്ളപ്രചാരണങ്ങള്‍ക്ക് പിന്നിൽ. കര്‍ഷകരെ സഹായിക്കുന്നതിനുവേണ്ട നിർദേശങ്ങള്‍ മാത്രമാണ് സംസ്ഥാന കൃഷി വകുപ്പ് കേന്ദ്ര സര്‍ക്കാറിന് മുന്നിൽ വെച്ചത്.
കെ.സി.സി അക്കൗണ്ടുകളിലേക്ക് മുഴുവൻ കര്‍ഷകരെയും കൊണ്ടുവരാനുള്ള കാമ്പയിൻ ആരംഭിച്ചു.
കാര്‍ഷിക മേഖലക്കുവേണ്ടിയുള്ള അഗ്രികള്‍ചര്‍ ഗോള്‍ഡ് ലോണ്‍ എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാകുമെന്നതില്‍ ആശങ്ക വേണ്ട. കാർഷിക സ്വർണ വായ്പ നല്‍കുന്നത് സംബന്ധിച്ച് രാജ്യവ്യാപകമായി പരാതി വന്നതിെൻറ അടിസ്ഥാനത്തില്‍ കേരളത്തിലും പഞ്ചാബിലും ഇതുസംബന്ധിച്ച് പഠനം നടത്തുന്നതിെൻറ ഭാഗമായാണ് സംസ്ഥാനത്ത് ഉന്നതതല സംഘം എത്തിയത്- മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.