തൃശൂർ: കേന്ദ്രം പാസാക്കിയ കരാർ കൃഷി നിയമം കേരളത്തിന് പാസാക്കാൻ കഴിയില്ലെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. കേന്ദ്രം പാസാക്കുന്ന പല നിയമങ്ങളും എല്ലാ സംസ്ഥാനങ്ങൾക്കും നടപ്പാക്കാൻ കഴിയില്ല. ഓരോ സംസ്ഥാനത്തിെൻറയും സാഹചര്യങ്ങൾക്കനുസരിച്ച് മാത്രമേ നിയമം നടപ്പാക്കാൻ കഴിയൂ. കൺകറൻറ് ലിസ്റ്റിൽ വരുന്നതിനാൽ കൃഷി സംസ്ഥാനത്തിെൻറ വിഷയം കൂടിയാണ്.
കേരളത്തിലെ ചെറുകിട കൃഷിക്കാരുടെ ഭൂമി കോർപറേറ്റുകൾക്ക് പാട്ടത്തിന് കൊടുക്കാൻ അവസരം ഉണ്ടാക്കിയാൽ എന്താവുമെന്ന് മന്ത്രി ചോദിച്ചു. കരാർ കൃഷിക്ക് ഇവിടെ അനുവാദം കൊടുത്താലുണ്ടാവുന്ന സ്ഥിതി വളരെ വലുതാണ്.
ഭൂപരിഷ്കരണ നിയമം പാസാക്കിയ കേരളത്തിന് പാട്ടക്കരാർ എന്ന പഴയ പാട്ട വ്യവസ്ഥയിലേക്ക് തിരിച്ചുവരാൻ കഴിയില്ല -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.