തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി. അൻവർ എം.എൽ.എക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ഭൂമി സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തോമസ് ചാണ്ടിക്കും പി.വി. അൻവറിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സർക്കാർ വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും മാധ്യമങ്ങളും യു.ഡി.എഫും പ്രശ്നം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ ഇടതു മന്ത്രിസഭയിലെ ഒരംഗത്തെയും ഇടത് എം.എ.എയെയും സംശയത്തിെൻറ മുൾമുനയിൽ നിർത്തുകയും ചെയ്യുന്നു. സർക്കാറിെൻറ പ്രതിച്ഛായയെ ബാധിക്കുന്ന സ്ഥിതി ഉണ്ടായിക്കൂടാ. ഇൗ പ്രശ്നം മുൻനിർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ യു.ഡി.എഫിനെ അനുവദിക്കുകയും ചെയ്യരുത്. അതുകൊണ്ട് ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി യഥാർഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ അടിയന്തര നടപടിയെടുക്കണമെന്നും വി.എസ് കത്തിൽ ആവശ്യപ്പെട്ടു.
ഇരുവരുടെയും വിശദീകരണത്തിെൻറ വെളിച്ചത്തിൽ അന്വേഷണം വേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടതെന്നിരിക്കെ തികച്ചും വ്യത്യസ്ത നിലപാടാണ് വി.എസ്. അച്യുതാനന്ദൻ പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയമായി ഇക്കാര്യം ഉന്നയിച്ചിരുന്നു. ആരോപണം രാഷ്ട്രീയപ്രേരിതമെന്നാണ് മുഖ്യമന്ത്രി ഇതിനു മറുപടി നൽകിയത്. അന്വേഷണ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചതുമില്ല. ഇൗ സാഹചര്യത്തിൽ കൂടിയാണ് വി.എസ് അന്വേഷണ ആവശ്യവുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.