'മുഖ്യമന്ത്രിയുടെ മാസ് മറുപടി, ചോദ്യകര്‍ത്താവ് കണ്ടം വഴി ഓടി'; പരിഹാസവുമായി വി.ടി.ബൽറാം

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട്​ മാധ്യമപ്രവർത്തകരിൽ നിന്നുയർന്ന ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്​ വിടി ബല്‍റാം എംഎല്‍എ. പദ്ധതിയുമായി ബന്ധപ്പെട്ട്​ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക്​ 'ഒരാള്‍ തന്നെ എല്ലാം ചോദിച്ചാല്‍ താൻ മറുപടി പറയില്ലെന്ന്'​ മുഖ്യമന്ത്രി പറഞ്ഞതി​െൻറ വിഡിയോ ഫേസ്​ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ്​ ബൽറാമി​െൻറ പരിഹാസം.

'മാസ് മറുപടി. ചോദ്യകര്‍ത്താവ് കണ്ടം വഴി ഓടി. പത്രക്കാരുടെ ഏത് ചോദ്യങ്ങള്‍ക്ക് മുന്‍പിലും ഇങ്ങനെ പതറാതെ കിറുകൃത്യമായി മറുപടി പറയണമെങ്കില്‍ അയാളുടെ പേര് പിണറായി വിജയന്‍ എന്നാകണം.' വിഡിയോ പങ്കുവച്ച് ബല്‍റാം ഫേസ്​ബുക്കിൽ കുറിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയുമായി സംബന്ധിച്ച രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പലതവണ കത്ത് നല്‍കിയിട്ടും എന്താണ് മറുപടി കൊടുക്കാത്തത് എന്ന ചോദ്യത്തിന് 'അതൊക്കെ അതി​െൻറ ഘട്ടത്തില്‍ വന്നോളും' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ മറുപടി. ഇതേ ചോദ്യത്തിന് വ്യക്തത വേണമെന്ന്​​ മാധ്യമപ്രവര്‍ത്തക ആവർത്തിച്ചെങ്കിലും, കുറച്ച് നിമിഷത്തെ മൗനത്തിന് ശേഷം 'ഒരാള്‍ തന്നെ എല്ലാം ചോദിച്ചാല്‍ ഞാന്‍ മറുപടി പറയില്ല എന്ന് മുന്‍പേ പറഞ്ഞിട്ടുണ്ട്'. എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്​. തൊട്ടുപിന്നാലെ എത്തിയ ചോദ്യത്തിനും നിങ്ങള്‍ മുന്‍പ് ചോദിച്ചതല്ലേ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.