മലപ്പുറം: യു.ഡി.എഫ് സ്ഥാനാർഥി വി.വി. പ്രകാശിെൻറ മരണത്തിലൂടെ രാഷ്ട്രീയ കേരളത്തിെൻറ നൊമ്പരവും ശ്രദ്ധാകേന്ദ്രവുമായി മാറിയ നിലമ്പൂർ മണ്ഡലത്തിൽ യു.ഡി.എഫിന് വീണ്ടും തോൽവി. സിറ്റിങ് എം.എൽ.എ ഇടത് സ്വതന്ത്രൻ പി.വി. അൻവർ 2700 വോട്ടിനാണ് വിജയം ആവർത്തിച്ചത്.
കഴിഞ്ഞ തവണ ആര്യാടൻ ഷൗക്കത്തിനെതിരെ 11,504 വോട്ട് വ്യത്യാസത്തിലായിരുന്നു അൻവറിെൻറ വിജയം. ഇത് നാലിലൊന്നായി കുറക്കാൻ പ്രകാശിന് കഴിഞ്ഞു. പോസ്റ്റൽ വോട്ടുകളിൽ അൻവറായിരുന്നു മുന്നിൽ. വോട്ടുയന്ത്രത്തിലേക്ക് കടന്നപ്പോൾ യു.ഡി.എഫ് തിരിച്ചുവരവിെൻറ സൂചന കാണിച്ചു.
തുടക്കത്തിൽ വഴിക്കടവ് പഞ്ചായത്ത് അൻവറിന് നേരിയ മുൻതൂക്കം നൽകിയെങ്കിലും സ്വന്തം നാടായ എടക്കരയും മൂത്തേടവും ചുങ്കത്തറയും പ്രകാശിനൊപ്പം നിന്നു. നിലമ്പൂർ നഗരസഭയിലും പോത്തുകല്ല്, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും ലീഡ് പിടിച്ചാണ് എൽ.ഡി.എഫ് സീറ്റ് നിലനിർത്തിയത്.
വർഷങ്ങളോളം ആര്യാടൻ മുഹമ്മദ് കുത്തകയാക്കിയ മണ്ഡലത്തിൽ 2016ൽ അൻവർ നേടിയത് ആധികാരിക ജയമാണ്.വ്യാഴാഴ്ച പുലർച്ചയാണ് മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കൂടിയായ പ്രകാശ് ഹൃദയാഘാതത്തെത്തുടർന്ന് വിടവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.