പാലക്കാട്: വാളയാറിലെ ബാലികമാരുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാവാതെ പൊലീസ് വലയുന്നു. പീഡനവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാനായെങ്കിലും ദുരൂഹമരണത്തിന് പിന്നിലുള്ള പങ്ക് തെളിയിക്കാന്‍ അന്വേഷണ സംഘത്തിനായില്ല. തെളിവുകളുടെ അഭാവത്തില്‍ മൂത്തകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനം ഉറപ്പിച്ചിരിക്കുകയാണ് പൊലീസ്. ശാസ്ത്രീയ പരിശോധന ഫലത്തിലെ സംശയത്തിന്‍െറ ആനുകൂല്യമാണ് അന്വേഷണ സംഘത്തിന് പിടിവള്ളി. അതേസമയം, മാര്‍ച്ച് നാലിന് മരിച്ച ഇളയകുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ജില്ല പൊലീസ് സര്‍ജന്‍െറ നിഗമനങ്ങളും പൊലീസിനെ ശരിക്കും കുഴക്കുന്നതാണ്. ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കുറവാണെന്നും വീടിന്‍െറ കഴുക്കോലില്‍ കുരുക്കിട്ട് ജീവനൊടുക്കാനുള്ള മാനസികവും ശാരീരികവുമായ ശേഷി ബാലികക്കില്ളെന്നുമാണ് ഡോക്ടറുടെ വിലയിരുത്തല്‍.
കൊലപാതകത്തിലേക്ക് ശക്തമായ സൂചന നല്‍കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആദ്യ മരണത്തിന്‍െറ ഏക ദൃക്സാക്ഷിയെന്ന നിലയിലും ഇളയകുട്ടിയുടെ മരണം കൊലപാതകമാവാനുള്ള സാധ്യത കൂടുതലാണ്. ആദ്യമരണമുണ്ടായ ഫെബ്രുവരി 13ന് വീട്ടില്‍നിന്ന് രണ്ടുപേര്‍ മുഖംമറച്ച് ഇറങ്ങിപ്പോയതായി ഇളയകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം പിടിയിലായ വി. മധുവും എം. മധുവുമാണ് മുഖം മറച്ച് വീട്ടില്‍നിന്നിറങ്ങിപ്പോയതെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ ചോദ്യം ചെയ്യലില്‍ ഇത് സമ്മതിച്ചിട്ടില്ല. മൂത്തകുട്ടിയുടെ മരണം നടന്നയുടന്‍ സാഹചര്യതെളിവ് ശേഖരിക്കാതിരുന്നത് കേസ് തെളിയിക്കാന്‍ ബുദ്ധിമുട്ടായതായി പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നു. നേരത്തേ കുട്ടികള്‍ തറവാട്ടുവീട്ടിലായിരുന്നു താമസം. ബന്ധുക്കളായ പ്രതികളുടെ ക്രൂരപീഡനം സഹിക്കാതായപ്പോഴാണ് ഇവര്‍ പണിതീരാത്ത വീടിനോട് ചേര്‍ന്ന ഷെഡിലേക്ക് താമസം മാറ്റിയത്. സ്വന്തം വീട്ടിലും പ്രതികള്‍ കുട്ടികളെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. മറ്റ് ചിലരും പങ്കുചേര്‍ന്നു. പ്രതികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. രണ്ടാനച്ഛനും അമ്മയും മദ്യപിച്ച് കലഹമുണ്ടാക്കുന്നതും പ്രതികള്‍ ഇവരോടൊപ്പം ചേര്‍ന്ന് മദ്യപിച്ച് വീട്ടില്‍ തമ്പടിക്കുന്നതും പതിവായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അടുത്തദിവസം കുട്ടികളുടെ വീടുകളില്‍ തെളിവെടുപ്പിനത്തെിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.