മൂന്നാർ കൈയേറ്റം: മുഖ്യമന്ത്രിയുമായി ചർച്ച വേണ​മെന്ന്​ സി.പി.​​െഎ

തിരുവനന്തപുരം: മൂന്നാറിലെ പാപ്പാത്തിച്ചോലയിൽ കുരിശ് മാറ്റിയതുമായി ബന്ധപ്പെട്ട തർക്കവിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ച വേണമെന്ന് സി.പി.െഎ. വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കുരിശ് മാറ്റിയ സംഭവം മതമേലധ്യക്ഷൻമാരടക്കം എല്ലാവരും സ്വാഗതം ചെയ്തപ്പോഴും സി.പി.എമ്മും മുഖ്യമന്ത്രിയും എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്. പാർട്ടി നിലപാട് സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്.
Tags:    
News Summary - want meets CM -CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.