കാസർകോട്: കാസർകോട് താലൂക്കിൽ തെക്കിൽ വില്ലേജിൽ ടാറ്റ കോവിഡ് ആശുപത്രി നിർമിക്കുന്നതിനു വഖഫ് ബോർഡിെൻറ 4.12 ഏക്കർ വഖഫ് ഭൂമി ഏറ്റെടുക്കാൻ 'പകരം ഭൂമി കൈമാറ്റ' കരാറുണ്ടാക്കിയത് ചട്ടവിരുദ്ധം. മുൻ കലക്ടർ ഡോ. ഡി. സജിത്ബാബു ഒന്നാം കക്ഷിയായും സമസ്ത ജംഇയ്യതുൽ ഉലമ മലബാർ- ഇസ്ലാമിക് കോംപ്ലെക്സ്(എം.ഐ.സി) പ്രസിഡൻറ് ജിഫ്രി മുത്തുകോയ തങ്ങൾ രണ്ടാം കക്ഷിയായും 2020 ഏപ്രിൽ 17ന് മലപ്പുറം കൊണ്ടോട്ടിയിൽ െവച്ചാണ് കരാർ ഒപ്പുവച്ചത്.
ജിഫ്രി മുത്തുകോയ തങ്ങൾക്ക് വഖഫിെൻറ ഭൂമി ആശുപത്രിക്ക് കൈമാറാൻ വഖഫ് ബോർഡിെൻറ നിയമപരമായ തീരുമാനമുണ്ടായിരുെന്നങ്കിലും പകരം റവന്യൂ ഭൂമി എം.ഐ.സി (അല്ലെങ്കിൽ വഖഫ് ബോർഡിനു)ക്കു കൈമാറാൻ സർക്കാറിെൻറ റവന്യൂ വകുപ്പ് ഉത്തരവ് ഉണ്ടായിരുന്നില്ല. ഇത്തരം കരാറിലേർപ്പെടാൻ കലക്ടർക്ക് സർക്കാറിെൻറ രേഖാമൂലമുള്ള നിർദേശവും ഉണ്ടായില്ല. 'സർക്കാർ ഉത്തരവാദപ്പെടുത്തിയതിനാൽ ഉണ്ടാക്കിയ കരാർ' എന്ന് കരാറിൽ എഴുതിച്ചേർത്ത വ്യവസ്ഥയിൽ ഇപ്പോഴും പകരംഭൂമിയുടെ ഫയൽ റവന്യൂവകുപ്പിൽ കെട്ടിക്കിടക്കുകയാണ്.
ഗ്രാമത്തിൽ 50സെൻറ് ഭൂമിയും നഗരത്തിൽ 25സെൻറു ഭൂമിയും നടപടിക്രമം പാലിച്ച് കൈമാറാൻ മാത്രം അധികാരമുള്ള കലക്ടർ ഇത്രയും ഭൂമി കൈമാറാൻ കരാറുണ്ടാക്കിയത് എങ്ങനെയെന്ന് അറിയില്ല എന്ന് ഉന്നത റവന്യൂവൃത്തങ്ങൾ വിശദീകരിച്ചു.ഫലത്തിൽ എം.ഐ.സിയെയും വഖഫിനെയും തെറ്റിദ്ധരിപ്പിച്ച് കലക്ടർ കരാറുണ്ടാക്കുകയായിരുെന്നന്നാണ് ആക്ഷേപം. എം.ഐ.സിയുടെ നിയന്ത്രണത്തിലുള്ള വഖഫ് ഭൂമിയിൽ കോവിഡ് ആശുപത്രിക്ക് ശിലാസ്ഥാപനം നിർവഹിച്ചശേഷമാണ് കലക്ടർ എം.ഐ.സിക്ക് 'പകരം ഭൂമി എന്ന ശിപാർശ കാര്യം ലാൻഡ് അസൈൻമെൻറ് വിഭാഗം റവന്യൂ വകുപ്പിലേക്ക് അയക്കുന്നത്.
കരാർ സംബന്ധിച്ച് ഒരു വിവരവും ലഭ്യമല്ല എന്ന നിലയിൽ ശിപാർശക്ക് വശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് റവന്യൂവകുപ്പ്. കലക്ടറേറ്റ് എൽ.ആർ വിഭാഗം വീണ്ടും വിശദീകരണം നൽകി റവന്യൂവിലേക്ക് അയച്ചിരിക്കുകയാണ്. സർക്കാറിൽനിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെയാണ് കലക്ടർ 4.12 ഏക്കർ സർക്കാർ ഭൂമി എം.ഐ.സിക്ക് കൈമാറാൻ കരാറുണ്ടാക്കിയത്. പൊതുആവശ്യത്തിന് ഭൂമി വിട്ടുനൽകുക (റിലിംക്വിഷ്)യെന്ന ഒരുനയം മാത്രമാണ് സർക്കാറിനുള്ളത്. പകരംഭൂമി നൽകാൻ നയമില്ല. ടാറ്റ ആശുപത്രി എം.ഐ.സി ഭൂമിയിലാണ് എന്നാണ് പ്രചരിച്ചത്. വഖഫ് സ്വത്ത് എന്ന് പുറത്തുവരുന്നത് ഇപ്പോഴാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.