പന്തീരാങ്കാവ്: ജൈവ- അജൈവ മാലിന്യങ്ങൾ നിറഞ്ഞ് മാമ്പുഴ. മാമ്പുഴ സംരക്ഷണ സമിതിയുടേയും രാഷ്ട്രീയ സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ നിരവധി തവണ ശുചീകരണ പ്രവൃത്തികൾ നടത്തിയിട്ടും പുഴയിൽ പ്ലാസ്റ്റിക്ക് കുപ്പികളും ചെരുപ്പുകളുമടക്കം നിറഞ്ഞിരിക്കുകയാണ്.
വേനലാവുന്നതോടെ ഒഴുക്ക് നിലച്ച് പായൽ നിറഞ്ഞ് പുഴ ഉപയോഗ ശൂന്യമാവും. അരിക് ഭിത്തി പണിത് ചളിയും പായലും നീക്കി പുഴ വീണ്ടെടുക്കാൻ ലക്ഷങ്ങൾ വകയിരുത്തി പ്രവൃത്തി നടത്തിയിട്ടുണ്ട്. എന്നാൽ, മാലിന്യങ്ങൾ പുഴയിലെറിയുന്നത് തടയാൻ സംവിധാനമായിട്ടില്ല.
അവധി ദിവസങ്ങളിൽ വിദ്യാർഥികളും യുവജന സംഘടനകളുമടക്കം നിരവധി ആളുകൾ മാലിന്യം കരകയറ്റുന്ന പ്രവൃത്തികളിൽ സജീവമാവുന്നുണ്ട്. ഞായറാഴ്ച തിരുത്തിമ്മൽ താഴത്ത് സൗഹൃദ കൂട്ടായ്മ നടത്തിയ ശുചീകരണത്തിന് വിജീഷ് കാവിൽ, കെ.കെ. ദേവൻ, പ്രജീഷ് നെച്ചൂളി, അഖിൻ നെച്ചുളി, സി.കെ. അൻസാർ തുടങ്ങിയവർ നേതൃത്വം നൽകി. ചെറുതോണികളുപയോഗിച്ച് നടത്തിയ പ്രവൃത്തി വരും ദിവസങ്ങളിലും തുടരുമെന്ന് സൗഹൃദ കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.