തിരുവനന്തപുരം: ഉപയോഗിച്ച വെള്ളത്തിന്റെ അളവ്, മുൻ റീഡീങ്, തത്സമയ റീഡിങ് എന്നിവ രേഖപ്പെടുത്തിയുള്ള സ്പോട്ട് ബില്ലിങ് സമ്പ്രദായം ജല അതോറിറ്റി പുനരാരംഭിച്ചു. മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. മീറ്റർ റീഡർ വീട്ടിലെത്തി റീഡിങ് എടുത്ത ശേഷം അടയ്ക്കേണ്ട തുക മൊബൈൽ ഫോണിൽ സന്ദേശമായി വരുന്നതായിരുന്നു പതിവ്.
ഇത് മൊബൈലടക്കുള്ള സംവിധാനങ്ങളിൽ പരിചയമില്ലാത്ത മുതിർന്ന പൗരന്മാർക്കടക്കം ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് സ്പോട്ട് ബില്ലിങ് ഏർപ്പെടുത്താനും ജല ഉപയോഗത്തിന്‍റ വിവരങ്ങൾ അടങ്ങിയ ബിൽ നൽകാനും കമീഷൻ ഉത്തരവിട്ടത്. ഉപയോഗിച്ച വെള്ളത്തിെൻറ അളവറിയാൻ ഉപഭോക്താവിന് അവകാശമുണ്ടെന്നും കമീഷൻ നിരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.