ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു, മുല്ലപ്പെരിയാറിൽ താഴുന്നു

തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയരുന്നതായി റിപ്പോർട്ട്. 2387.40 ആണ് നിലവിലെ ജലനിരപ്പ്. ചെറുതോണി ഭാഗത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

ഇടുക്കി അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്ന് ചെറുതോണിയിലെ തടിയമ്പാട് പ്രദേശം ഇപ്പോഴും വെള്ളത്തിനടിയിലാണ്. ചെറുതോണി- തടിയമ്പാട് ചപ്പാത്തിലെ റോഡ് കൂടുതൽ തകർന്നിട്ടുണ്ട്. ചെറുതോണിയിലെ പത്തോളം വീടുകളിൽ വെള്ളം കയറി.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞു. 139.15 അടിയാണ് നിലവിലെ ജലനിരപ്പ്. 10,400 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 2216 ഘനയടി വെള്ളം ടണൽ മാർഗം വൈഗ അണക്കെട്ടിലേക്ക് തമിഴ്നാട് കൊണ്ടു പോകുന്നു.

9140 ഘനയടി വെള്ളം സ്പിൽവേ ഷട്ടറുകൾ ഉയർത്തി പെരിയാറിലേക്ക് ഒഴുക്കുന്നുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്.

Tags:    
News Summary - Water level rises in Idukki dam, Mullaperiyar Dam Water level decline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.