മകനു പിന്നാലെ വയനാട് ഡി.സി.സി ട്രഷററും മരിച്ചു; വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്നു

സുൽത്താൻ ബത്തേരി: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷറർ സുൽത്താൻ ബത്തേരി മണിച്ചിറ മണിചിറക്കൽ എൻ.എം. വിജയൻ (78), മകൻ ജിജേഷ് (38) എന്നിവർ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം.

എൻ.എം. വിജയനെയും മകൻ ജിജേഷിനെയും ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിഷം അകത്തുചെന്ന നിലയിൽ വീട്ടിൽ കണ്ടത്. ഗുരുതരാവസ്ഥയിൽ കാണപ്പെട്ട ഇരുവരെയും ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മകനും രാത്രിയോടെ വിജയനും മരിച്ചു.

സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നഗരസഭ കൗൺസിലർ, സർവിസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ എൻ.എം. വിജയൻ പ്രവർത്തിച്ചിരുന്നു. ഭാര്യ: സുമ. വിജേഷ് മറ്റൊരു മകനാണ്. സുൽത്താൻബത്തേരി കോഓപറേറ്റിവ് അർബൻ ബാങ്കിൽ മുമ്പ് താൽക്കാലിക ജീവനക്കാരനായിരുന്ന ജിജേഷ് അവിവാഹിതനാണ്.

Tags:    
News Summary - Wayanad DCC treasurer and his son Died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.