കൽപറ്റ: വയനാട് ജില്ലയിൽ മൂന്ന് പേർക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു. രണ്ട് പേർ കൽപറ്റ ജനറൽ ആശുപത്രിയില ും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
ഒരു സ്ത്രീക്കും രണ്ടു പുരുഷൻമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മൂന്നുപേരും തിരുനെല്ലി പഞ്ചായത്തിൽ നിന്നുള്ളവരാണ്.
ഈ വർഷം 24 പേർക്കാണ് ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചു. കുരങ്ങുപനി പ്രതിരോധ കുത്തിവെപ്പിനുള്ള വാക്സിൻ കർണാടകയിലെ ഷിമോഗയിൽ നിന്ന് എത്തിച്ചതായും വരും ദിവസങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് ഊർജ്ജിതമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കുരങ്ങുപനി ചികിൽസ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.