വയനാട് ഉരുൾപൊട്ടൽ: കേന്ദ്രസഹായം ഒന്നും ലഭിച്ചിട്ടില്ല -സംസ്ഥാന സർക്കാർ

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിൽനിന്ന് അടിയന്തര ദുരിതാശ്വാസമോ സഹായമോ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. വൻകിട ബിസിനസ് സ്ഥാപനങ്ങളുടെ വലിയ വായ്പകൾ കേന്ദ്ര സർക്കാർ എഴുതിത്തള്ളിയതായി വാർത്തകളുണ്ട്. എന്നാൽ, ഇതിനെക്കാൾ വളരെ ചെറിയ അളവിൽ മാത്രം വരുന്ന വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ല.

വയനാട്ടിലെ ദുരന്തബാധിതരുടെ ഭവന, വാഹന വായ്പകളടക്കം എഴുതിത്തള്ളണമെന്ന ആവശ്യത്തിൽ കൃത്യമായ തീരുമാനം പറയാതെ കേന്ദ്ര സർക്കാർ വിശദീകരണം നൽകിയ സാഹചര്യത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് നൽകിയ വിശദീകരണ പത്രികയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

വയനാട് ദുരന്തത്തിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയായെടുത്ത കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

രാജ്യാന്തര തലത്തിലടക്കം പുനരധിവാസത്തിന് ഫണ്ട് ശേഖരണം നടത്താൻ കേരളത്തിന് കഴിയുമെന്നതിനാൽ വയനാട്ടിലേത് തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതായി വിശദീകരണ പത്രികയിൽ പറയുന്നു. ദുരന്തത്തിനിരയായ കുടുംബങ്ങളുടെ വ്യക്തിഗത വായ്പകളും മോട്ടോർ വാഹന, ഭവന വായ്പകളുമടക്കം ഡിസാസ്റ്റർ മാനേജ്മെന്‍റ് നിയമത്തിന്‍റെ 13ാം വകുപ്പുപ്രകാരം എഴുതിത്തള്ളുന്നത് ദേശീയ ദുരന്തനിവാരണ അതോറിറ്റി പരിഗണിക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രം കൂടുതൽ സഹായം നൽകണം.

ദുരന്ത പ്രതികരണ നിധി വ്യവസ്ഥകൾ പ്രകാരം, പൂർണമായും തകർന്ന വീടിന് 1.30 ലക്ഷം രൂപയും കുന്നിൻ പ്രദേശത്തെ തകർന്ന റോഡിന് കിലോമീറ്ററിന് 75,000 രൂപയുമാണ് നൽകുക. ഈ തുക ഉപയോഗിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ മതിയായി നടപ്പാക്കാനാകില്ല. കിലോമീറ്ററിന് 75,000 രൂപക്ക് ഗ്രാമീണ റോഡുകൾ കൃത്യമായി നന്നാക്കാനാകില്ല. സംസ്ഥാന ദുരന്തനിവാരണ നിധിയിൽ ബാക്കിയുള്ളത് 782.99 കോടി രൂപയാണ്. ഇത് മുണ്ടക്കൈ -ചൂരൽമല പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ല. ദേശീയ ദുരന്തനിവാരണ നിധിയിൽനിന്ന് പെെട്ടന്ന് കൂടുതൽ ധനസഹായം ലഭിച്ചാൽ ദുരിതാശ്വാസ നടപടികൾ വേഗത്തിൽ സ്വീകരിക്കാനാവുമെന്നും സർക്കാർ അറിയിച്ചു.

കേന്ദ്ര മന്ത്രിതല സംഘത്തോട് (ഐ.എം.സി.ടി) ചർച്ച ചെയ്താണ് ചെലവ് സംബന്ധിച്ച മെമ്മോറാണ്ടത്തിന്‍റെ കരടിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയത്. അടിയന്തരമായി സമർപ്പിക്കേണ്ടി വന്നതിനാൽ ചില ചെലവുകളുടെ കാര്യത്തിൽ പൂർണമായും വ്യക്തത ഉറപ്പുവരുത്താൻ സാധിച്ചിട്ടുണ്ടാവില്ല. അതിനാൽ, വീണ്ടും സമർപ്പിക്കേണ്ടി വരും. വയനാട്ടിലെ പ്രത്യേക സാഹചര്യങ്ങൾക്ക് ഐ.എം.സി.ടി സാക്ഷിയാണ്. ഭീമമായ ദൗത്യമാണ് സർക്കാറിന് മുന്നിലുള്ളതെന്നും അവർക്ക് ബോധ്യമായതിനാൽ പുതുക്കി സമർപ്പിക്കാൻ പ്രത്യേക സമയ പരിധി നിർദേശിച്ചിട്ടില്ലെന്നും വയനാടിനായുള്ള പുതുക്കിയ എസ്റ്റിമേറ്റ് ഇനിയും സമർപ്പിച്ചില്ലെന്ന കേന്ദ്രത്തിന്‍റെ പരാമർശത്തിന് മറുപടിയായി പത്രികയിൽ പറയുന്നു.

വയനാട്​ പുനരധിവാസം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ല -ഹൈകേടതി

കൊ​ച്ചി: ചൂ​ര​ല്‍മ​ല-​മു​ണ്ട​ക്കൈ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് വ​യ​നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മാ​കി​ല്ലെ​ന്ന് ഹൈ​കോ​ട​തി. വ​യ​നാ​ട് പ​രി​സ്ഥി​തി ദു​ര്‍ബ​ല മേ​ഖ​ല​യാ​യ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റി​സ് വി.​എം. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും നി​ർ​ദേ​ശം ന​ല്‍കി.

ചൂ​ര​ല്‍മ​ല-​മു​ണ്ട​ക്കൈ പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ഹ​ര​ജി​ക​ളി​ലാ​ണ്​ ഉ​ത്ത​ര​വ്. വ​യ​നാ​ട് ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​ത്​ പ​രി​ഗ​ണി​ച്ചാ​ണ്​ കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ലെ ഹി​ൽ​സ്റ്റേ​ഷ​നു​ക​ളി​ൽ ആ​ളു​ക​ളെ​യും വാ​ഹ​ന​ങ്ങ​ളെ​യും താ​ങ്ങാ​നു​ള്ള ശേ​ഷി സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന പ​രി​സ്ഥി​തി സെ​ക്ര​ട്ട​റി ര​ത്ത​ൻ ഖേ​ൽ​ക്ക​ർ കോ​ട​തി​യി​ൽ സ​മ​ർ‌​പ്പി​ച്ചു. സ‌‌​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച 37 ഹി​ൽ​സ്റ്റേ​ഷ​നു​ക​ളി​ലെ 2023 വ​ർ​ഷ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ക​ണ​ക്കു​ക​ളാ​ണ് ഹാ​ജ​രാ​ക്കി​യ​ത്. 8742 താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യി ശാ​സ്ത്രീ​യ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു​ണ്ട്. 150 ജീ​വ​ന​ക്കാ​ർ ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സൗ​ക​ര്യം, ജ​ല​ല​ഭ്യ​ത തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ്​ റി​പ്പോ​ർ​ട്ട്.

Tags:    
News Summary - Wayanad Landslide: No central assistance received - State Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.