ദുഃ​ഖാ​ച​ര​ണ ദി​വ​സം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ന്നത്​

സംബന്ധിച്ച്​ ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാ​ർ​ത്ത

വയനാട്​ ദുഃഖാചരണ ദിവസത്തെ ചെയർപേഴ്​സന്‍റെ കേക്ക്​മുറി ​ആഘോഷം; വിഡിയോ പുറത്തായതിന്​ ജീവനക്കാ​രനെ പിരിച്ചുവിട്ടു

പ​ന്ത​ളം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന ദുഃ​ഖാ​ച​ര​ണ ദി​വ​സം പ​ന്ത​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സു​ശീ​ല സ​ന്തോ​ഷ്​ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ടു.

പ​ന്ത​ളം അ​റ​ത്തി​ൽ മു​ക്കി​ലെ വെ​ൽ​നെ​സ്സ് സെ​ന്‍റ​റി​ലെ അംഗപരിമിതനായ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​ന​ന്തു​വി​നെ​യാ​ണ് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം കൂ​ടി ചെ​യ​ർ​പേ​ഴ്സ​ൻ പി​രി​ച്ചു​വി​ട്ട​ത്. വ​യ​നാ​ട്ടി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ര​ണ്ട് ദി​വ​സം ദു​ഃഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഈ ​ദി​വ​സം ചെ​യ​ർ​പേ​ഴ്സ​ൻ സു​ശീ​ല സ​ന്തോ​ഷ്, ന​ഗ​ര​സ​ഭ​യി​ലെ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബെ​ന്നി മാ​ത്യു, ആ​ശു​പ​ത്രി​യി​ലെ ചു​രു​ക്കം ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള, പ​ന്ത​ളം, അ​റ​ത്തി​ൽ മു​ക്ക്, വെ​ൽ​നെ​സ്​ സെ​ന്‍റ​റി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​മാ​ണ് ആ​ഘോ​ഷ​മാ​യി സം​ഘ​ടി​പ്പി​ച്ച​ത്.

അ​ഞ്ചി​ൽ താ​ഴെ ആ​ളു​ക​ൾ മാ​ത്രം പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ പ​രി​പാ​ടി വി​ഡി​യോ ചി​ത്രീ​ക​രി​ച്ച് പു​റ​ത്തു​വി​ട്ടു എ​ന്ന് ആ​രോ​പി​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ന​ന്തു സം​ഭ​വ​ദി​വ​സം സെ​ന്‍റ​റി​ൽ എ​ത്തി​യി​രു​ന്നി​ല്ല. അ​ന​ന്തു​വി​ന്‍റെ ഭാ​ര്യ​യാ​ണ് അ​ന​ന്തു​വി​ന് പ​ക​ര​മാ​യി സെ​ന്‍റ​റി​ൽ എ​ത്തി​യ​ത്.

ഭാ​ര്യ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച് അ​ന​ന്തു​വി​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും അ​ന​ന്തു വി​വി​ധ വാ​ട്​​സ്​​ആ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് അ​യ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ങ്ങ​നെ സം​ഭ​വം പു​റ​ത്താ​യി എ​ന്ന്​ ആ​രോ​പി​ച്ചാ​ണ് ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 17ന് ​അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ന​ന്തു.

സെ​ന്‍റ​റി​ന്‍റെ പ​ക​ര​ക്കാ​ര​നാ​യി അ​ന​ന്തു​വി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്നു പോ​യി​രു​ന്ന​ത്. അ​ന​ന്തു തി​രി​ച്ചു​വ​രു​ന്ന​തു​വ​രെ അ​ന​ന്ദു​വി​ന്‍റെ ഭാ​ര്യ​യെ നി​യ​മി​ക്കു​ന്ന​തി​നും ചി​കി​ത്സ ക​ഴി​ഞ്ഞു വ​രു​ന്ന മു​റ​ക്ക് അ​ന​ന്തുവി​നെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നും കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്​ പ്ര​ക​കാ​ര​മാ​ണ് ഭാ​ര്യ സം​ഭ​വ​ദി​വ​സം ജോ​ലി​ക്ക് പോ​യ​ത്.

ജീവനക്കാരനെ ബലിയാടാക്കൽ; കൗൺസിലിൽ യു.ഡി.എഫ്​ പ്രതിഷേധം

പ​ന്ത​ളം: അപകടത്തിൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ​ന്ത​ളം ന​ഗ​ര​സ​ഭ വെ​ൽ​ന​സ് സെ​ന്‍റ​റി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ട​തി​ൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ യു.​ഡി.​എ​ഫ് പ്ര​തി​ഷേ​ധം. ഒ​രു വ​ർ​ഷ​മാ​യി താ​ൽ​ക്കാ​ലി​ക ജോ​ലി നോ​ക്കി വ​ന്ന അംഗപരിമിതനായ അ​ന​ന്തു എ​ന്ന ക്ലീ​നി​ങ്​ സ്റ്റാ​ഫി​ന് ക​ഴി​ഞ്ഞ ജൂ​ലൈ 17ന്​ ​ച​ക്കാ​ല​വ​ട്ട​ത്തി​നു സ​മീ​പം വ​ച്ചാ​ണ്​ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു ഗു​രു​ത​ര പ​രി​​ക്കേ​റ്റ​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മേ​ജ​ർ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി. മൂ​ന്ന്മാ​സ​ത്തെ വി​ശ്ര​മം ഡോ​ക​്​ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. വി​ശ്ര​മം ക​ഴി​യു​ന്ന​തു​വ​രെ അ​ന​ന്തുവി​ന്‍റെ ഭാ​ര്യ​യെ നി​യ​മി​ക്കാ​നും ചി​കി​ത്സ ക​ഴി​ഞ്ഞു വ​രു​ന്ന മു​റ​ക്ക് അ​ന​ന്തുവി​നെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നും കൗ​ൺ​സി​ൽ ഐ​ക​ക​ണ​്​ഠ്യ​ന ആ​ണ്​ തീ​രു​മാ​നി​ച്ച​ത്.

ചെ​യ​ർ​പേ​ഴ്​​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ക്ക്​​മു​റി ആ​ഘോ​ഷം പു​റ​ത്തു​വ​ന്ന​തി​ന്​ ജീ​വി​ന​ക്കാ​ര​നെ ബ​ലി​യാ​ടാ​ക്കു​ന്ന​തി​നെ​തി​രാ​യ കൗ​ൺ​സി​ലി​ലെ പ്ര​തി​ഷേ​ധ​ത്തി​ന്​ യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​ആ​ർ. വി​ജ​യ​കു​മാ​ർ, പ​ന്ത​ളം മ​ഹേ​ഷ്, സു​നി​ത വേ​ണു, ര​ത്ന​മ​ണി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Wayanad Mourning Day Chairperson's Cake cutting Celebration- The employee was fired after the video leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.