കോഴിക്കോട്: കോൺഗ്രസിെൻറ സിറ്റിങ് സീറ്റായ വയനാട് ലോക്സഭാ മണ്ഡലത്തിൽ മലബാ റിന് പുറത്തുനിന്ന് ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന് യൂത്ത് കോൺഗ്രസ്. മുക്കത്ത് ചേർന്ന വയനാട് പാർലമെൻറ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തക കൺവെൻഷനാണ് ഇതു സ ംബന്ധിച്ച പ്രമേയം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന് അയച്ചത്.
യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ആർ. രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ അധ്യക്ഷതവഹിച്ച പാർലമെൻറ് മണ്ഡലം പ്രസിഡൻറ് കെ.ടി. അജ്മലാണ് പ്രമേയം അവതരിപ്പിച്ചത്. പ്രളയ കാലത്തുപോലും വയനാട്ടിലേക്ക് തിരിഞ്ഞുനോക്കാത്ത ചില കോൺഗ്രസ് നേതാക്കൾ സീറ്റ് ലക്ഷ്യംവെച്ച് വയനാട്ടിൽ വട്ടം കറങ്ങുകയാണെന്ന് പ്രമേയത്തിൽ ആരോപിച്ചു.
രാജ്യസഭാ സീറ്റിനേക്കാൾ കോൺഗ്രസിെൻറ ഉറച്ച മണ്ഡലമായ വയനാട്ടിൽ മലബാറിന് പുറത്തുള്ള നേതാക്കളെ അംഗീകരിക്കുന്ന പ്രശ്നമില്ല. സീറ്റ് മോഹിച്ച് ആരും ഇങ്ങോട്ട് വണ്ടി കയറേണ്ടതുമില്ല. ഇക്കാര്യത്തിൽ യൂത്ത് കോൺഗ്രസിെൻറ വികാരം ദേശീയ നേതൃത്വത്തെ അറിയിക്കാൻ രവീന്ദ്രദാസിനെ കൺവെൻഷൻ ചുമതലപ്പെടുത്തി. യൂത്ത് കോൺഗ്രസ് പ്രചാരണ വിഭാഗം ദേശീയ കോഒാഡിനേറ്റർ എം.ആർ. ക്രിസ്റ്റൽ സംസാരിച്ചു. എം.കെ. ഇന്ദ്രജിത്ത് സ്വാഗതവും സജീഷ് മുത്തേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.