കേരളത്തിൽ വാക്സിനുകൾ ഉൽപ്പാദിപ്പിക്കാൻ ശ്രമിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്സിനുകൾ സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നതിനെക്കുറിച്ച് മേഖലയിലെ വിദഗ്​ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി കാമ്പസില്‍ വാക്സിന്‍ കമ്പനികളുടെ ശാഖകള്‍ ആരംഭിക്കാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. വാക്​സിൻ മേഖലയിലെ വിദഗ്​ധര്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ച് വെബിനാർ നടത്തി ഇക്കാര്യത്തിൽ ധാരണയുണ്ടാക്കും.

ബ്ലാക്ക് ഫംഗസ് ചികിത്സക്കാവശ്യമായ മരുന്നി‍െൻറ ലഭ്യത ഉറപ്പാക്കും. മെഡിസിന്‍ ആൻഡ്​ അലൈഡ് സയന്‍സിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സക്കുള്ള മരുന്ന് വികസിപ്പിച്ചിട്ടുണ്ട്. കോവിഡ് വൈറസുകള്‍ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകല്‍ തടയുന്ന ആൻറി വൈറല്‍ മരുന്നാണിത്.

ഇതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറി‍െൻറ അനുമതി ലഭിച്ചു. ഗുരുതരമല്ലാത്ത കോവിഡ് രോഗികളുടെ ഓക്സിജന്‍ ആശ്രയത്വം കുറക്കാന്‍ മരുന്ന് സഹായിക്കും. മരുന്നിെൻറ 50,000 ഡോസിനായി കേരള മെഡിക്കല്‍ സർവിസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കി. ജൂണില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

ജീവന്‍രക്ഷാ മരുന്നുകള്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച് നിര്‍ദ്ദിഷ്​ട സ്ഥലങ്ങളില്‍ എത്തിക്കുന്ന ഹൈവേ പട്രോള്‍ വാഹനങ്ങള്‍ മുഖേന രണ്ടാഴ്ചകൊണ്ട് 910 പേര്‍ക്ക് മരുന്ന് എത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - We will try to produce vaccines in Kerala - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.