കൊച്ചി: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി.എസ്. ശിവകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും എൻഫോഴ്സ്മന്‍റെ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നൽകി. തിങ്കളാഴ്ച രാവിലെ 11ന് കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്താനാണ് നിര്‍ദേശം. കഴിഞ്ഞ 28ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശിവകുമാര്‍ എത്തിയിരുന്നില്ല. അതിന് മുമ്പും ഇ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല.
വി.എസ്. ശിവകുമാർ ആരോഗ്യ മന്ത്രിയായിരുന്ന 2011 മുതൽ 2016 വരെ നടന്നെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വിളിപ്പിച്ചിരിക്കുന്നത്. 2020ൽ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് മുമ്പ് വിജിലൻസിന്‍റെ കണ്ടെത്തലുണ്ടായിരുന്നു. ഇതിന്‍റെകൂടി അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നോട്ടീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.