കൊയിലാണ്ടി: ദേശീയപാതയിൽ ആനക്കുളത്ത് അപകടത്തില്‍പെട്ട വാഹനത്തിൽ ആയുധങ്ങള്‍. ചൊവ്വാഴ്ച രാത്രി ഏഴരയോടെ പിക് അപ് വാനും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. പിക് അപ് വാന്‍ ഡ്രൈവര്‍ പിഷാരികാവ് റോഡിലൂടെ ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ വാഹനം പരിശോധിച്ചപ്പോഴാണ് കൊടുവാള് പോലുള്ള 10 ആയുധങ്ങള്‍ കണ്ടെത്തിയത്.
കൈതച്ചക്കയുടെ അവശിഷ്ടങ്ങളും പിക് അപ് വാനിലുണ്ട്. കൈതച്ചക്ക കര്‍ഷകരുടെ വാഹനമാവാമെന്നാണ് അനുമാനം. കൂത്താട്ടുകുളത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്നു വാഹനം. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി വാൻ കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി.
ഡ്രൈവർ ഭയം കാരണം ഓടിരക്ഷപ്പെട്ടതായിരിക്കുമെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.