പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്ത് ഓഫിസിൽ എത്തുന്നവരെ ആദ്യം സ്വീകരിച്ചിരുത്തി ചായയോ കാപ്പിയോ വേണ്ടതെന്ന് ചോദിച്ച് നൽകും. ഇനി രണ്ടും വേണ്ടാത്തവർക്ക് ചൂടുവെള്ളവും തയാറാണ്.
അതിഥികളുടെ ആവശ്യം ചോദിച്ചറിഞ്ഞ് അതത് സെക്ഷനിലേക്ക് വിടുകയും ചെയ്യും. അപേക്ഷ പൂരിപ്പിക്കാനും മറ്റുമായി രണ്ട് സാക്ഷരത പ്രേരക്മാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
കായണ്ണ ഗ്രാമപഞ്ചായത്ത് ഓഫിസിലെ കോഫി കോർണർ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷീബ ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.കെ. നാരായണൻ, ജയപ്രകാശ് കായണ്ണ, എ.സി. ശരൺ, കെ.വി. ബിൻഷ, ബിജി സുനിൽ കുമാർ, പി.സി. അസൈനാർ, കെ.കെ. ശിവദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.