തിരുവനന്തപുരം: നോവലിസ്റ്റ് കമല്‍ സി. ചവറയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിലൂടെ കേരള പൊലീസ് സമ്പൂര്‍ണമായി സംഘ്പരിവാര്‍ നിയന്ത്രണത്തിലാണെന്ന് വ്യക്തമായതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ജനാധിപത്യ മൂല്യങ്ങളും മൗലികാവകാശങ്ങളും മാനിക്കുന്ന സര്‍ക്കാറാണ് കേരളത്തിലുള്ളതെങ്കില്‍ അദ്ദേഹത്തെ നിരുപാധികം വിട്ടയക്കുകയും അദ്ദേഹത്തിനെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കുകയും വേണം.
യുവമോര്‍ച്ച ചൂണ്ടിക്കാണിക്കുന്നതുപോലെയാണ് കേരള പൊലീസ് പ്രവര്‍ത്തിക്കുന്നത്. ദേശീയഗാന പ്രദര്‍ശനത്തിനിടെ എഴുന്നേറ്റ് നിന്നില്ല എന്നതിന്‍െറ പേരില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രതിനിധികളെ അറസ്റ്റ് ചെയ്തത് യുവമോര്‍ച്ച ചൂണ്ടിക്കൊടുത്തതനുസരിച്ചാണ്. കേരളം സമ്പൂര്‍ണമായി സംഘ്പരിവാറിന്‍െറ നിയന്ത്രണത്തിലേക്കു പോകുന്നതിനെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.